അയർലൻഡില്‍നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു,

ആലുവ: അയർലൻഡില്‍നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കട്ടപ്പന സ്വദേശി ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.

കട്ടപ്പന ഇടുക്കി കവലയില്‍ അനിവേലില്‍ വീട്ടില്‍ പരമേശ്വരൻ നായരുടെ മകൻ ജയകുമാറാണ് (49) മരിച്ചത്. ഏപ്രിൽ 25 ന്   

വൈകിട്ട് 4.30 ഓടെയാണ് സംഭവം. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിക്കുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

ജയകുമാർ കുടുംബസമേതം അയർലൻഡിലായിരുന്നു. ഇവിടെനിന്ന് അബുദാബിവഴി കൊച്ചിയിലേക്കുള്ള വിമാനത്തില്‍ തനിച്ചാണ് ജയകുമാർ യാത്രതിരിച്ചത്. വിശ്രമസ്ഥലത്തിരുന്ന് മയങ്ങിപ്പോയ ജയകുമാറിന് അബുദാബി വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറാൻ കഴിഞ്ഞില്ല. 

തുടർന്ന് വിമാനത്താവള അധികൃതർ മുംബയിലേക്ക് കയറ്റിവിടുകയായിരുന്നു. 24ന് പുലർച്ചെ മൂന്നിനുശേഷം ജയകുമാറിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല. തുടർന്ന് വീട്ടുകാർ ഡീൻ കുര്യാക്കോസ് എം.പിയുമായി ബന്ധപ്പെട്ടു.

എം.പി പൊലീസിലും വിവരം ധരിപ്പിച്ചു. മിസിംഗ് മേസെജുകള്‍ സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നതിനിടെയാണ്  വൈകുന്നേരം ജയകുമാർ ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ വിവരം ബന്ധുക്കള്‍ അറിയുന്നത്.

ഭാര്യ പത്ത് വർഷത്തോളമായി അയർലൻഡിലാണ്. ആറ് മാസം മുമ്പാണ് ജയകുമാറും അയർലൻഡിലേക്ക് പോയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !