മിനിമം വേതനം ഉറപ്പു വരുത്തണം; സിക്ക് പേ, ഹോളിഡെ പേ എന്നിവ പുനസ്ഥാപിക്കണം,കൊറിയർമാർ

യുകെ;മിനിമം വേതനം, ഹോളിഡെ പേ എന്നിവയുൾപ്പടെയുള്ള കൂടുതൽ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനായി 7000 ൽ അധികം വരുന്ന ജസ്റ്റ് ഈറ്റ് കൊറിയർമാർ ഭക്ഷണ ഡെലിവറി കമ്പനിക്കെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്.

ഇന്ന് എംപ്ലോയ്മെന്‍റ് ട്രിബ്യൂണലിൽ ആരംഭിക്കുന്ന നടപടികൾ ജൂൺ 2 വരെ നടക്കും എന്നാണ് കരുതുന്നത്. കൊറിയർമാരെ തൊഴിലാളികളായിട്ടാണോ അതോ സ്വയം തൊഴിൽ സംരംഭകരായ കരാറുകാരായിട്ടാണോ പരിഗണിക്കേണ്ടത് എന്നതായിരിക്കും ട്രിബ്യൂണൽ തീരുമാനിക്കുക. തൊഴിലാളി എന്ന പദവി ലഭിച്ചാൽ അവർക്ക് കൂടുതൽ അവകാശങ്ങൾക്ക് അർഹതയുണ്ടായിരിക്കും.

മിനിമം വേതനം, സിക്ക് പേ, ഹോളിഡേ പേ എന്നിവ ഉറപ്പ് നൽകിയിരുന്ന ഒരു പരീക്ഷണ മാതൃകയിൽ നിന്നും,സ്ഥിരം തൊഴിലാളികൾക്ക് പകരം ഹ്രസ്വകാല കരാറുകളിൽ ഫ്രീലാൻസ് തൊഴിലാളികളെ ഉപയോഗിക്കുന്ന ഗിഗ് സമ്പദ്ഘടന മാതൃകയിലെക്ക് 2023 ൽ ജസ്റ്റ് ഈറ്റ് മാറിയിരുന്നു. യു കെയിലേയും യൂറോപ്പിലേയും ആറ് നഗരങ്ങളിലായിരുന്നു മിനിമം വേതനം തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പ് നൽകുന്ന മാതൃക കമ്പനി പരീക്ഷിച്ചിരുന്നത്. ഇതിനെ തുടർന്ന് 1700 ഓളം കൊറിയർമാരെ കമ്പനി പിരിച്ചു വിടുകയും ചെയ്തിരുന്നു.

മാത്രമല്ല, പരീക്ഷണാർത്ഥം നടപ്പിലാക്കിയ മാതൃകയിൽ കൊറിയർമാർ യു കെ ഓർഡറുകളുടെ 5 ശതമാനം മാത്രമാണ് കൈകാര്യം ചെയ്തിരുന്നതെന്ന് ജസ്റ്റ് ഈറ്റ് പറയുന്നു. മാത്രമല്ല, ഇവർ ഷിഫ്റ്റുകളിലായാണ് ജോലി ചെയ്തിരുന്നത്. ഈ ബൈക്കുകളോ, ഈ മൊപ്പെഡുകളോ കമ്പനി നൽകിയിരുന്നു. പുറമെ ഒരു സെൻട്രൽ ഹബ്ബ് കേന്ദ്രീകരിച്ച് ജോലി ചെയ്യാൻ ഇവർക്ക് അവസരമുണ്ടായിരുന്നു. ഇപ്പോൾ തങ്ങൾ ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യവും ഫ്ലെക്സിബിലിറ്റിയും അനുഭവിച്ച് 70,000 ൽ അധികം സ്വയം തൊഴിൽ സംരംഭകരായ കരാറുകാർ തങ്ങൾക്കൊപ്പം ജോലി ചെയ്യുന്നുണ്ടെന്നാണ് ജസ്റ്റ് ഈറ്റ് വക്താവ് അവകാശപ്പെടുന്നത്.

ലീഡേ എന്ന നിയമസ്ഥാപനമാണ് ജസ്റ്റ് ഈറ്റ് കൊറിയർമാരെ പ്രതിനിധാനം ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. 2024 ൽ ബോൾട്ട് ഡ്രൈവർമാർക്ക് അനുകൂലമായുണ്ടായ കോടതി ഉത്തരവും, യൂബർ ടാക്സി ആപ്പുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ഡ്രൈവർമാർക്ക് മെച്ചപ്പെട്ട അവകാശങ്ങൾ നൽകണമെന്ന 2021 ലെ സുപ്രീം കോടതി ഉത്തരവുമാണ് നിയമനടപടികൾക്ക് ഇവർ ആധാരമാക്കുന്നത്. ലേബർ സർക്കാർ പ്രാബല്യത്തിൽ വരുത്തിയ പുതിയ തൊഴിലാളി അവകാശ നിയമമനുസരിച്ച്, തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ പരിപാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുവാൻ സർക്കാർ ഒരു ഫെയർ വർക്ക് ഏജൻസിയെ നിയമിച്ചിട്ടുമുണ്ട്.

ഈ പുതിയ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്, ഗിഗ് സമ്പദ് വ്യവസ്ഥ, കെട്ടിട നിർമ്മാണം, സോഷ്യൽ കെയർ തുടങ്ങിയവയാണ് തൊഴിലാളി അവകാശങ്ങൾ ഏറ്റവും അധികം നിഷേധിക്കപ്പെടുന്ന മേഖലകൾ എന്നാണ്. നിലവിൽ, എച്ച് എം ആർ സിയ്ക്കാണ് മിനിമം വേതനം നടപ്പിലാക്കുന്നതിനുള്ള ചുമതല. 2027 മുതൽ ഇത് ഫെയർ വർക്ക് ഏജൻസി ഏറ്റെടുക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !