ജൂണ്‍ 5 ന് ആദ്യ ബജറ്റ്,: സതീശൻ മന്ത്രിസഭയില്‍ ആരൊക്കെയെന്ന് ഇന്ന് അറിയാം, ചെന്നിത്തലയുടെ കാര്യത്തില്‍ സസ്പെൻസ്, മന്ത്രിമാരുടെ പട്ടിക നാളെ ഗവര്‍ണ്ണര്‍ക്ക് കൈമാറും

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചു.

മന്ത്രിമാരുടെ വകുപ്പും എണ്ണവും അന്തിമമായിട്ടില്ല. ഇക്കാര്യത്തില്‍ ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് കൈമാറും. 21 അംഗ മുഴുവൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. നയപ്രഖ്യാപന പ്രസംഗം 29 ആയിരിക്കും. ജൂണ്‍ 5 ന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയില്‍ ചേരുന്നതില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. രമേശ് ചെന്നിത്തല വഴങ്ങാനാണ് സാധ്യത. ആഭ്യന്തരവകുപ്പ് തന്നെ വേണമെന്ന് ഉറച്ച്‌നില്‍ക്കുകയാണ് ചെന്നിത്തല.

തുടർ ചർച്ചകള്‍ക്കും അനുനയ നീക്കങ്ങളും തുടരുകയാണ്. ഏത് വകുപ്പ് ഏറ്റെടുക്കും എന്നതില്‍ ഇന്നത്തെ ചർച്ചകളില്‍ തീരുമാനമാകും. രമേശുമായി സംസാരിച്ചെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. അതിനിടെ, യുഡിഎഫിന്റെ വിജയത്തില്‍ നിർണായക പങ്കുവഹിച്ച മുസ്ലിം ലീഗിന് 5 മന്ത്രിമാർ വേണമെന്ന് യുഡിഎഫിനെ അറിയിച്ചു.
നിലവില്‍ നാല് ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. യുഡിഎഫുമായുള്ള യോഗത്തിന് ശേഷമാകും അഞ്ചാമത്തെ മന്ത്രിയുടെ പേര് നിശ്ചയിക്കുക. എന്നാല്‍, മന്ത്രിസ്ഥാനങ്ങള്‍ക്ക് ലീഗ് ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് തിരുവനന്തപുരത്തെത്തിയ സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ലീഗിന്‍റെ പേരില്‍ സതീശനെതിരായ വിമർശനങ്ങള്‍ക്ക് 'കായുള്ള മരത്തിലേ ചിലർ കല്ലെറിയൂ' എന്നായിരുന്നു തങ്ങളുടെ മറുപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !