കേരളത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രചിക്കപ്പെടും..! ബിജെപിയെ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചെതിർക്കുന്ന കാലം വിദൂരമല്ല

പാലാ;2026 കേരള നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ തുടച്ചു നീക്കപ്പെട്ട പാർട്ടിയായി കേരള കോൺഗ്രസ് (എം), മല്സരിച്ച 12 സീറ്റിലും പരാജയത്തിന്റെ പടുകുഴിയിലേക്ക് ആഴ്ന്ന് പോയ കേരള കോൺഗ്രസിനെ പിടിച്ചു നിർത്താൻ പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് ആയില്ല എന്ന് മാത്രമല്ല വീണ്ടും പരാജയപ്പെടുകയും ചെയ്തു,

നിലവിൽ രാജ്യ സഭ എംപിയായ ജോസ് കെ മാണിയുടെ കാലാവധി തീരുന്നതോടെ പാര്ലമെന്ററി സംവിധാനത്തിൽ നിന്ന് അപ്രസക്ത മാകുകയും ചെയ്യും,സംപൂജ്യരായ കേരള കോൺഗ്രസ് (എം) നെ ഇനി യുഡിഎഫ് സ്വീകരിക്കില്ലന്ന് മാത്രമല്ല കേരള കോൺഗ്രസ് ജോസഫ് ഗ്രുപ്പുമായി ഒരു ലയനത്തിന്  സഭാ നേതൃത്വം ഇടപെടൽ നടത്തിയാൽ പോലും വിജയം കാണുമെന്ന് പ്രവചിക്കാനാകില്ല..പിണറായി വിജയനിലൂടെ അടിവേര് പിഴുത സിപിഎം ഇനി ഒരു മടങ്ങിവരവിന് ഒരുങ്ങും മുൻപ് ബിജെപി കേന്ദ്ര നേതൃത്വം മിഷൻ കേരള ആരംഭിക്കുകയും ചെയ്യും,

ബിജെപിക്ക് ബാലികേറാമലയല്ല കേരളം എന്ന് 2026 നിയമസഭാ തിരഞ്ഞെടുപ്പോടെ വ്യെക്തമാകുന്നുണ്ട്.പാലാ നിയോജക മണ്ഡലത്തിലടക്കം 35000 വോട്ട് നേടാനായത് വലിയ മാറ്റത്തിന്റെ തുടക്കമാണ്, വരാൻ പോകുന്ന 5 വർഷക്കാലം കേരള രാഷ്ട്രീയത്തിന്റെ ഉടച്ചു വാർക്കലിന്റെ കാലമാണ്, ഇന്ന് പരാജയത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന കേരള കോൺഗ്രസ് (എം) മും ബിജെപിയും തോളോട് തോൾ ചേർന്ന് നിൽക്കുന്ന കാലവും വിദൂരമല്ല..! 

ത്രിപുരയും ബംഗാളും ഒഡിഷയും കേരളവും ഭരണത്തിൽ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ ചെയ്ത ശപഥം ഒരുപക്ഷെ പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങൾ മറക്കാനിടയില്ല..ഇനി ബാക്കി കേരളം മാത്രം..അതിനു മണ്ണൊരുക്കുന്ന ത്രിതല,നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു.. സിപിഎം കോൺഗ്രസ് കൂട്ടുകെട്ട് ബിജെപി കേരളസംസ്ഥാന നേതൃത്വത്തെ നേരിടുന്ന കാലവും വിദൂരമല്ല 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !