ഹൈഡ്രജൻ സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് എവിഎൽ ടെക്‌നോളജീസ്

ഡൽഹി;ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന സുസുക്കി സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് എവിഎൽ ടെക്‌നോളജീസ്.

ഓസ്ട്രിയൻ പവർട്രെയിൻ വിദഗ്ദ്ധരാണ് എവിഎൽ. സുസുക്കിയുമായി സഹകരിച്ചാണ് അവർ സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്.രണ്ടാം തലമുറയിൽപ്പെട്ട സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൈഡ്രജൻ സ്വിഫ്റ്റ് എന്നതാണ് ഏറെ ശ്രദ്ധേയം. നിലവിൽ വിപണിയിലുള്ള മിക്ക ഹൈഡ്രജൻ കാറുകളും ഫ്യുവൽ-സെൽ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സ്വിഫ്റ്റ് ഒരു ഐസി എൻജിൻ (Internal Combustion Engine) ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 

പാസഞ്ചർ വാഹനങ്ങളുടെ കാര്യത്തിൽ ഇതിന് കാര്യക്ഷമത കുറവാണെങ്കിലും വളരെ ലാഭകരവും പ്രായോഗികവുമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതി എവിഎൽ ആണ് മുന്നിൽ നിന്ന് നയിച്ചത്. എഞ്ചിൻ രൂപകൽപ്പനയും വികസനവും ഡെമോൺസ്‌ട്രേഷൻ വാഹനം നിർമിക്കലും കാലിബ്രേഷൻ പ്രവർത്തനങ്ങളും കമ്പനിയാണ് ചെയ്തത്. സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം ഇന്ത്യയുടെ ഭാവി മൊബിലിറ്റിക്ക് ഹൈഡ്രജൻ ഒരു പ്രധാന ഘടകമായിരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആവർത്തിച്ച് പറയുന്നതാണ്. 

ഹൈഡ്രജൻ ഇന്ധനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഇതിനകം പൈലറ്റ് പ്രോജക്ടുകളും ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും വ്യാപകമായ ഉപയോഗം സാധ്യമാകാൻ ഇനിയും വർഷങ്ങളെടുക്കും. അതിനിടെ, കേന്ദ്രമന്ത്രി ടൊയോട്ട മിറായ് എന്ന ഹൈഡ്രജൻ വാഹനം സ്വന്തമാക്കുകയും ചെയ്തിരുന്നു. 

മാരുതി സുസുക്കി ഈ പദ്ധതി യാഥാർഥ്യമാക്കാനും ഹൈഡ്രജൻ ഉപയോഗിക്കുന്ന സ്വിഫ്റ്റ് വിപണിയിലിറക്കാനും തീരുമാനിക്കുകയാണെങ്കിൽ കേന്ദ്രമന്ത്രി ഗഡ്കരിയുടെ കാഴ്ചപ്പാടിന് ഇത് വലിയ പിന്തുണ നൽകും. ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റിനുള്ള പ്രചാരം കണക്കിലെടുക്കുമ്പോൾ ഈ വാഹനം ഹൈഡ്രജൻ വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനും സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !