തിരുവനന്തപുരം; ജോലി വാഗ്ദാനം നല്കി വരുത്തിയ ഒറ്റപ്പാലം സ്വദേശിനിയായ യുവതിയെ കഴക്കൂട്ടത്ത് ‘ഡേ ഡ്രീം’ എന്ന പേരിലുള്ള സ്പായില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 2 പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
സിപിഎം കല്പന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ കഠിനംകുളം പഞ്ചായത്ത് ഓഫിസിനു സമീപം ഫാത്തിമാപുരത്ത് ജിപ്സന് (35), ആലപ്പുഴ, പേരൂര്‍, മാന്നാര്‍ സ്വദേശിനി അശ്വതി (22) എന്നിവരാണ് അറസ്റ്റിലായത്.ഏതാനും ദിവസം മുന്‍പ് സ്പായില്‍ എത്തിയ ജിപ്സനും കണ്ടാല്‍ അറിയാവുന്ന ചിലരും ചേര്‍ന്നു തന്നെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് യുവതി കഴക്കൂട്ടം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതിയായ അശ്വതിയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി കഴക്കൂട്ടത്ത് എത്തിയത്.
പ്രതികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം അശ്വതി യുവതിയെ സ്പായില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച് മൂന്നാം പ്രതിയായ ജിപ്സന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റൊരു സ്ത്രീയെ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.