അലീന ഏബ്രഹാം ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവം പ്രവാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നു,പിടിയിലായത് രാജ്യാന്തര മനുഷ്യക്കടത്ത് മാഫിയ

ദുബായ്; ദുബായ് കേന്ദ്രമാക്കി മലയാളി പെൺകുട്ടികളെ ലൈംഗികവ്യാപാരത്തിനായി കടത്തിയ കേസിൽ മോഡൽ അലീന ഏബ്രഹാം ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവം പ്രവാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നു.

തങ്ങൾ താമസിക്കുന്ന ബുഹനില കെട്ടിടങ്ങളിലൊന്നിലായിരിക്കാം ഈ ക്രൂരതകൾ അരങ്ങേറുന്നത് എന്ന തിരിച്ചറിവ് അവരെ ഏറെ ആകുലപ്പെടുത്തുന്നു.കേരളത്തിലെ ഏറ്റവും പുതിയ സംഭവത്തോടെ ഗൾഫ് നാടുകളിലേക്ക് പെൺകുട്ടികളെ ആകർഷിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി അലീന, പെരുമ്പാവൂർ സ്വദേശിനിയും ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമയുമായ സ്റ്റോയ്സി (സിന്ധു), പൊന്നാനി സ്വദേശിനി മഞ്ജിമ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കേസിൽ മലയാളികളായ മറ്റു രണ്ടു സ്ത്രീകൾ കൂടി പ്രതിപ്പട്ടികയിലുണ്ട്.

സിനിമ-സീരിയൽ, മോഡൽ മോഹങ്ങളുമായി കൊച്ചിയിലെത്തുന്ന പെൺകുട്ടികളെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ദുബായിൽ വൻ തുക പ്രതിഫലം ലഭിക്കുന്ന സ്റ്റേജ് ഷോകൾ, ഇവന്റുകൾ, ബ്യൂട്ടി പാർലർ ജോലികൾ എന്നിവ വാഗ്ദാനം ചെയ്ത് സന്ദർശക വീസയിൽ ദുബായിൽ എത്തിക്കുകയാണ് ഇവരുടെ രീതി. 

എന്നാൽ, മുൻകാലങ്ങളിൽ ദുബായിൽ നടന്ന സമാനമായ പല മനുഷ്യക്കടത്ത് കേസുകളുടെയും തനിയാവർത്തനമാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദുബായ് എന്ന് കേൾക്കുമ്പോൾ മറ്റൊന്നും ആലോചിക്കാതെ ചാടിവരുന്നവർ ഓർക്കുന്നില്ല, അവർ വന്നു പതിക്കാൻ പോകുന്നത് ചതിക്കുഴികളിലാണെന്ന്. ഇത്തരം തൊഴിലന്വേഷകരായ പെൺകുട്ടികൾ മനസിലാക്കേണ്ട ചില പ്രധാന കാര്യങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് യുഎഇയിലെ സോഷ്യൽ ആക്ടിവിസ്റ്റും പ്രമുഖ അഭിഭാഷകയുമായ പ്രീതാ ശ്രീറാം മാധവ്.ധൈര്യവും ആത്മവിശ്വാസവും അമിതവിശ്വാസത്തിന് വഴിമാറുമ്പോൾ യുഎഇ എന്നാൽ സ്വപ്നങ്ങളുടെ നഗരമാണ്; പ്രത്യേകിച്ച് മലയാളികൾക്ക്. 

പട്ടിണിയും പ്രയാസങ്ങളും മാറ്റി കുടുംബത്തെ കരകയറ്റാൻ ഇന്ന് പുരുഷന്മാർ മാത്രമല്ല, പെൺകുട്ടികളും കൂട്ടത്തോടെ മറുനാടുകളിലേക്ക് വിമാനം കയറുന്നുണ്ട്. പേടിയോടെ വീട്ടിലിരുന്നാൽ ജീവിതം മുന്നോട്ടുപോകില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട് ധൈര്യപൂർവം ഇറങ്ങിത്തിരിക്കുന്ന പെൺകരുത്തിനെ മാനിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ, ഈ ധൈര്യവും ആത്മവിശ്വാസവും അമിതവിശ്വാസത്തിന് വഴിമാറുമ്പോഴാണ് പലരും ചതിക്കുഴികളിൽ വീഴുന്നത്. ഇവിടെ നമ്മൾ ആദ്യം തിരിച്ചറിയേണ്ട ഒരു കയ്പേറിയ സത്യമുണ്ട്. 

ഗൾഫിലെത്തുന്ന പാവം പെൺകുട്ടികളെ ചതിയിലേക്ക് തള്ളിവിടുന്ന മാഫിയകൾക്ക് പിന്നിൽ വിദേശികളല്ല, മറിച്ച് നമ്മുടെ സ്വന്തം നാട്ടുകാരായ ഇന്ത്യക്കാരാണ്! പണം സമ്പാദിക്കാൻ ഏത് അധമമാർഗവും സ്വീകരിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ കെണിയിൽ പെടാതിരിക്കാൻ യുഎഇയിലെ നിയമങ്ങളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കണം. യുഎഇ നിയമം എപ്പോഴും ജനങ്ങളുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ളതാണ്. അവിടെയെത്തുന്ന ഓരോരുത്തരുടെയും സുരക്ഷിതത്വം ആ രാജ്യം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ നമ്മുടെ സുരക്ഷയ്ക്കായി നമ്മൾ തന്നെയാണ് ആദ്യം കരുതിയിരിക്കേണ്ടത്. ∙

തിളക്കമുള്ള ഫാഷൻ ലോകം; ഒളിച്ചിരിക്കുന്ന ചതിക്കുഴികൾ: 

പെൺകുട്ടികൾ ജാഗ്രതൈ! യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ഒരു പരിപാടിയും നടത്താൻ സാധിക്കില്ല. കർശനമായ ഈ നിയമങ്ങൾ യഥാർഥത്തിൽ മറുനാട്ടിൽ നിന്നെത്തുന്ന കലാകാരികൾക്കും പെൺകുട്ടികൾക്കും വലിയൊരു സുരക്ഷാ കവചമാണ് ഒരുക്കുന്നത്. ഫാഷൻ ഷോകളുടെയും ഈവന്റുകളുടെയും മറവിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള നിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്ന് മാത്രം.അനുമതിയില്ലാതെ ഇവന്റ് നടത്തിയാൽ കളി മാറും എല്ലാ ലൈസൻസുകളോടെയും വളരെ മാന്യമായ രീതിയിൽ ഫാഷൻ ഷോ അടക്കമുള്ള പരിപാടികൾ നടത്തുന്നവരാണ് യുഎഇയിലെ ഭൂരിഭാഗം ഇവന്റ് ഓർഗനൈസേഷനുകളും. ഇവരുടെ ഇടയിൽ കയറിക്കളിക്കുന്ന ചില തട്ടിപ്പുകാരാണ് എല്ലാ ചൂഷണങ്ങൾക്കും തട്ടിപ്പുകൾക്കും പിന്നിൽ, മികച്ച രീതിയിൽ പ്രവർത്തിക്കുന്നവരിലും തട്ടിപ്പുസംഘത്തിലും മലയാളി കമ്പനികളുണ്ടെന്നതൊരു യാഥാർഥ്യം മാത്രം. 

കൊച്ചിയിലെ പെൺകുട്ടികൾ എത്തപ്പെട്ടത് ഇത്തരത്തിലൊരു കമ്പനി നടത്തുന്നു എന്ന് പറഞ്ഞ പരിപാടിയിലേയ്ക്കാമെന്നാണ് സംശയിക്കുന്നത്. ഔദ്യോഗിക പെർമിറ്റില്ലാതെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നത് യുഎഇയിൽ കടുത്ത കുറ്റകൃത്യമാണ്. നിയമം ലംഘിച്ചാൽ സംഘാടകർക്ക് വൻ തുക പിഴയും ജയിൽശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരും. പരിപാടി നടക്കുന്ന വേദി (ഹോട്ടലോ ഹാളോ) അധികൃതർ ഉടനടി സീൽ ചെയ്യും. ദുബായ് ടൂറിസം വകുപ്പ് (ഡിഇടി) അംഗീകരിച്ച 'ഇവന്റ് മാനേജ്മെന്റ് ലൈസൻസ്' ഉള്ള കമ്പനികൾക്ക് മാത്രമേ പരിപാടി നടത്താൻ അനുവാദമുള്ളൂ. 

വേദിയുടെ എൻഒസിയും യുഎഇ സംസ്കാരത്തിന് അനുയോജ്യമായ ഉള്ളടക്കവും കാണിച്ച് ടൂറിസം വകുപ്പിൽ നിന്ന് പ്രത്യേക പെർമിറ്റ് എടുക്കണം. മോഡലുകൾ, ഡിസൈനർമാർ, നർത്തകർ തുടങ്ങിയ ഓരോ പങ്കാളിക്കും വെവ്വേറെ 'ആർട്ടിസ്റ്റ് പെർമിറ്റ്' എടുത്തിരിക്കണം. ടിക്കറ്റ് വിൽപനയ്ക്ക് ഇ-ടിക്കറ്റിങ് കോഡും സുരക്ഷയ്ക്കായി ദുബായ് പൊലീസ്, സിവിൽ ഡിഫൻസ് എന്നിവരുടെ അനുമതിയും വേണം. ∙ഫാഷൻ രംഗത്തെ ചതിക്കുഴികൾ തിരിച്ചറിയാം യഥാർഥ ഷോകൾക്ക് കടുത്ത മാനദണ്ഡങ്ങളുണ്ട്. സോഷ്യൽ മീഡിയ വഴി ഫോട്ടോ കണ്ട് ദുബായിലേക്ക് വിമാന ടിക്കറ്റ് അയച്ചുതരുന്ന ഏജന്റുമാരിൽ 100% ചതിയുണ്ടാകും. സന്ദർശക വീസയിൽ വന്ന് ഷോകളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. "ഇപ്പോൾ വിസിറ്റ് വീസയിൽ വാ, പിന്നെ വർക്ക് വീസ തരാം" എന്ന് പറയുന്നവരെ പൂർണമായും അവിശ്വസിക്കുക. ∙

മനുഷ്യക്കടത്ത് മാഫിയ: 

ഡിസൈനർമാർ എന്ന വ്യാജപ്പേരിൽ ദുബായിലെത്തിച്ച്, പാസ്പോർട്ടും ഫോണും കൈക്കലാക്കി പെൺകുട്ടികളെ ഡാൻസ് ബാറുകളിലോ അനാശാസ്യ കേന്ദ്രങ്ങളിലോ പൂട്ടിയിടുന്ന സംഘങ്ങൾ സജീവമാണ്. ∙സുരക്ഷ ഉറപ്പാക്കാൻ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക ∙പെർമിറ്റ് നമ്പർ ചോദിക്കുക: യാത്ര പുറപ്പെടും മുൻപ് സംഘാടകരോട് ഗവൺമെന്റ് നൽകിയ ഇവന്റ് പെർമിറ്റ് നമ്പറും നിങ്ങളുടെ പേരിലുള്ള ആർട്ടിസ്റ്റ് പെർമിറ്റും ആവശ്യപ്പെടുക. ∙വേദി പരിശോധിച്ച് ഉറപ്പാക്കുക: ഷോ നടക്കുന്നത് പ്രമുഖ ഹോട്ടലുകളിലാണെങ്കിൽ, അവിടെ നേരിട്ട് വിളിച്ച് അങ്ങനെ ഒരു ഇവന്റ് നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക. ∙

പശ്ചാത്തലം തിരയുക: 

പരിപാടിയുടെ പ്രധാന സ്പോൺസർമാർ ആരാണെന്നും മുൻവർഷങ്ങളിൽ അവർ ഈ ഷോ നടത്തിയിട്ടുണ്ടോ എന്നും ഓൺലൈൻ വഴി പരിശോധിച്ച് ബോധ്യപ്പെടുക. ∙രേഖകൾ കൈമാറരുത്: എയർപോർട്ടിൽ ഇറങ്ങിയാലുടൻ സുരക്ഷയുടെയോ വീസയുടെയോ പേര് പറഞ്ഞ് ആരെങ്കിലും പാസ്പോർട്ടോ ഫോണോ ചോദിച്ചാൽ യാതൊരു കാരണവശാലും കൈമാറരുത്. ∙അടിയന്തര സഹായത്തിന്: ചതിക്കപ്പെട്ടു എന്ന് ബോധ്യമായാൽ ഒട്ടും ഭയപ്പെടാതെ ദുബായ് പൊലീസ് (999) നമ്പറിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്പ് ലൈൻ (800 46342 / 800 India) നമ്പറിലോ ബന്ധപ്പെടുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !