ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ.

യുഎസ്;സ്നാപ്ചാറ്റ്, വാട്സ്ആപ്പ് എന്നിവയ്ക്ക് സമാനമായി, ഒറ്റത്തവണ കണ്ടതിനുശേഷം അപ്രത്യക്ഷമാകുന്ന ചിത്രങ്ങൾ പങ്കുവെക്കാനുള്ള ‘ഇൻസ്റ്റന്റ്സ്’ (Instants) എന്ന പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ച് മെറ്റ.

ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്കും പരസ്പരം ഫോളോ ചെയ്യുന്നവർക്കും (Mutual Followers) ഇടയിൽ കൂടുതൽ വേഗത്തിലും ലളിതമായും ചിത്രങ്ങൾ പങ്കുവെക്കാൻ ലക്ഷ്യമിട്ടാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം ആപ്പിന് പുറമെ ഇന്ത്യ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ ഇതിനായി പ്രത്യേക ‘ഇൻസ്റ്റന്റ്സ്’ ആപ്ലിക്കേഷനും മെറ്റ പരീക്ഷിച്ചുവരികയാണ്.

പ്രധാന ഇൻസ്റ്റഗ്രാം ആപ്പിലെ ഇൻബോക്സ് വിഭാഗത്തിലുള്ള ഫോട്ടോ സ്റ്റാക്ക് ഐക്കണിൽ ടാപ്പ് ചെയ്ത് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, ഇൻസ്റ്റന്റ്സ് ചിത്രങ്ങളിൽ ക്യാപ്ഷനുകൾ ചേർക്കാമെങ്കിലും മറ്റ് എഡിറ്റിംഗുകൾ സാധ്യമല്ല. ക്യാമറയ്ക്ക് താഴെയുള്ള വെളുത്ത ബട്ടൺ ഉപയോഗിച്ച് ഒന്നിലധികം ചിത്രങ്ങൾ ഒരേസമയം അയക്കാനും, സ്വീകർത്താവ് തുറന്നു നോക്കുന്നതിന് മുൻപ് അയച്ച ചിത്രം ‘അൺഡൂ’ ചെയ്യാനും ഇതിൽ അവസരമുണ്ട്. 

ലഭിക്കുന്ന ചിത്രങ്ങളോട് റിയാക്ട് ചെയ്യാനും റിപ്ലൈ നൽകാനുമുള്ള സൗകര്യം ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജിൽ ലഭ്യമാകും.ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തി, ഇൻസ്റ്റന്റ്സ് വഴി ലഭിക്കുന്ന ചിത്രങ്ങൾ സേവ് ചെയ്യാനോ സ്ക്രീൻഷോട്ട് എടുക്കാനോ സാധിക്കില്ലെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. സ്വീകരിക്കുന്നയാൾ ഒരു തവണ കണ്ടുകഴിഞ്ഞാൽ ചിത്രം ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകുമെങ്കിലും, അയച്ച വ്യക്തിക്ക് ഈ ചിത്രങ്ങൾ ആർക്കൈവ് വിഭാഗത്തിലൂടെ ഒരു വർഷം വരെ കാണാൻ സാധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !