ജോലിതട്ടിപ്പ് പുറത്തുകൊണ്ടുവന്നു..ഭാര്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം,ജീവിക്കാൻ വയ്യാത്ത സാഹചര്യമെന്ന് യുവാവ്..!

പത്തനംതിട്ട ;വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർജോലിയിൽ പ്രവേശിച്ച വ്യക്തിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന പത്തനംതിട്ട അയിരൂർ സ്വദേശി ലിതൻ മാത്യുവിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരവും അശ്‌ളീല പ്രയോഗവും,

ഭാര്യയുടെ ഫോൺ നമ്പർ അടക്കം വെച്ചാണ് സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തൽ, സംഭവത്തിൽ പരാതി നൽകിയിട്ടും അധികാരികൾ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ലിതനും ഭാര്യ രാജിയും..

സംഭവം ഇങ്ങനെ, 

അയിരൂർ പഞ്ചായത്തിൽ വ്യാജ ഭിന്നശേഷി സർടിഫിക്കറ്റ് ഉപയോഗിച്ച് താജുദീൻ എ കെ എന്ന വ്യെക്തി ജോലി നേടിയതായും. എന്നാൽ ഡ്രൈവിങ്ങ് ലൈസൻസിൽ താജുദീൻ ഭിന്നശേഷിക്കാരനല്ലെന്നും മനുഷ്യാവകാശ പ്രവർത്തകനായ അയിരൂർ സ്വദേശി ലിതൻ മാത്യുവിന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താജുദീൻ എന്ന വ്യെക്തിക്ക് എതിരെ സർക്കാർ നടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ..തന്നെ ഇല്ലായ്മ ചെയ്യാനും, ഭാര്യ രാജിയുടെ ഫോൺ നമ്പർ അടക്കം അശ്‌ളീല പ്രയോഗങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപകീതീർത്തിപ്പെടുത്തുന്നതായും ലിതൻ ആരോപിക്കുന്നു.

രാത്രിയും പകലും ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് കേട്ടാൽ അറയ്ക്കുന്ന അശ്ലീലവും അസഭ്യവും തുടരുകയാണെന്നും സംഭവത്തിന് പിന്നിൽ വ്യാജ സർടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ച താജുദീനും സംഘവുമാണെന്നും മനുഷ്യാവകാശ പ്രവർത്തകൻ ലിതൻ മാത്യു ആരോപിക്കുന്നു..

തെളിവുകൾ അടക്കം പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും..തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും സുരക്ഷ വേണമെന്നും ലിതൻ ആവശ്യപ്പെടുന്നു.സംഭവത്തിൽ വിവിധ സർക്കാർ തലങ്ങളിൽ പരാതി നൽകിയിട്ടുണ്ടെന്നും അടുത്ത മുഖ്യ മന്ത്രിക്കും പരാതി നൽകുമെന്നും അല്ലാത്തപക്ഷം കടുത്ത സമര മാർഗങ്ങളിലേക്ക് നീങ്ങുമെന്നും ലിതനും കുടുംബവും പറയുന്നു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !