ഇടനിലക്കാരിയായി മനീഷ,സിബിഐ അന്വേഷണം ഉന്നതനിലേക്കും

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യിലെ ഉന്നതനിലേക്കും നീളുന്നതായി സൂചന.

ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സിബിഐയുടെ നിരീക്ഷണത്തിലാണെന്നാണ് ഇന്ത്യാടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥൻ ആരാണെന്നത് അടക്കമുള്ള മറ്റുവിവരങ്ങൾ വ്യക്തമല്ല.നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പർ തയ്യാറാക്കാനായി ചുമതലപ്പെടുത്തിയ വിദഗ്ധസമിതിയിലെ അധ്യാപകരും കേസിൽ അറസ്റ്റിലായതോടെയാണ് എൻടിഎ ഉന്നതനിലേക്കും അന്വേഷണം നീളുന്നത്. 

ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയ്ക്കുള്ളിലുവർക്കും പങ്കുണ്ടെന്നാണ് സൂചന. പുണെയിൽനിന്ന് പിടികൂടിയ മനീഷ സഞ്ജയ് വാഗ്മാരെയിൽനിന്നാണ് അധ്യാപകരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്നാണ് ലാത്തൂരിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണി, പുണെയിലെ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെ എന്നിവരെ സിബിഐ അറസ്റ്റ്‌ചെയ്തത്. 

എൻടിഎയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മുഖേനയാണ് മനീഷ വാഗ്മാരെയ്ക്ക് ഏപ്രിൽ 27-ന് ചോദ്യപേപ്പറുകളും ഉത്തരസൂചികകളും ലഭിച്ചതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ ബയോളജി പ്രൊഫസർ മനീഷ മന്ഥാരെയാണ് മനീഷ വാഗ്മാരെയ്ക്ക് പി.വി. കുൽക്കർണിയെ പരിചയപ്പെടുത്തിയത്. തുടർന്ന് കുൽക്കർണിയിൽനിന്ന് ചോദ്യങ്ങൾ കരസ്ഥമാക്കിയ മനീഷ വാഗ്മാരെ കേസിലെ മറ്റൊരു പ്രതിയായ ധനഞ്ജയ് ലോഖാന്ധെ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുകയായിരുന്നു. 

കുൽക്കർണിയുടെ വസതിയിൽ പരീക്ഷാ പരിശീലനത്തിനെത്തിയ കുട്ടികൾക്കും ഇതേ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തിരുന്നു. മേയ് മൂന്നിലെ പരീക്ഷയ്ക്കുശേഷം മനീഷ വാഗ്മാരെയും കുൽക്കർണിയും ഉൾപ്പെടെയുള്ളവർ ചോദ്യങ്ങൾ അടങ്ങിയ കുറിപ്പുകൾ നശിപ്പിച്ചതായും റിപ്പോർട്ടുകളിലുണ്ട്. 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രണ്ട് അധ്യാപകരടക്കം ഇതുവരെ ഒൻപതുപേരാണ് അറസ്റ്റിലായിട്ടുള്ളത്. രാജസ്ഥാനിലെ യുവമോർച്ച പ്രാദേശിക നേതാവും സഹോദരനും അറസ്റ്റിലായവരിലുണ്ട്. അതിനിടെ, നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21-ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !