ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാര്‍ത്ഥികള്‍: നിയമസഭ സ്പീക്കറെ ഇന്നറിയാം, തിരുവഞ്ചൂരിനെതിരെ എ സി മൊയ്തീനും, ബി ബി ഗോപകുമാറും മത്സരിക്കും,

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷ നിരയില്‍ വലിയ അംഗബലം ഉള്ളതിനാല്‍ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്.

എസി മൊയ്തിനാണ് എല്‍ഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ചരിത്രത്തില്‍ ഇതാദ്യമായാണ് കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് സ്പീക്കർ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത്.

ഇന്ന് രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭക്കുള്ളില്‍ വോട്ടെടുപ്പ് നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പില്‍ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വി ഡി സതീശനാകും. ഫലം പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിക്കും.

23 മുതല്‍ 28 വരെ സഭ ചേരില്ല. 29ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌. ഒന്ന് മുതല്‍ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന്‌ നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന് മേല്‍ ചർച്ച നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !