പെൻഷൻ വാ​ഗ്ദാനം ചെയ്ത് വ്യാജ പരസ്യലിങ്കുകൾ, ക്ലിക്ക് ചെയ്താൽ കാശ് പോകും; മുന്നറിയിപ്പുമായി കേരള പൊലീസ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

തിരുവനന്തപുരം: ഇൻസ്റ്റ​ഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രമുഖ ബാങ്കുകളുടെ പേരിൽ "Pension Card", "Monthly Pension Scheme", "Senior Citizen Benefit Card" എന്നിവയുടെ വ്യാജ പരസ്യ ലിങ്കുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം.


ഇത്തരം പരസ്യങ്ങളിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരിട്ട് വാട്സ്ആപ്പ് ചാറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു. തുടർന്ന് തട്ടിപ്പുകാർ ബന്ധപ്പെട്ട ബാങ്കിൻ്റെ കസ്റ്റമർ കെയർ അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഫോൺ കോളുകൾ വഴിയോ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

പെൻഷൻ കാർഡ് ആക്ടിവേഷനു വേണ്ടി "Pension Form" എന്ന പേരിൽ ഒരു ലിങ്ക് അയക്കുകയും അത് തുറന്ന് വിവരങ്ങൾ പുരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. 

ലിങ്ക് തുറക്കുന്നതിനോടൊപ്പം തന്നെ മൊബൈൽ ഫോണിൽ മാൽവെയർ അടങ്ങിയ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. ഈ മാൽവെയർ ആപ്ലിക്കേഷൻ വഴി മൊബൈലിലെ ഒടിപി സന്ദേശങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ, എസ്എംഎസ് വിവരങ്ങൾ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കുന്നു.

തുടർന്ന് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ക്രെഡിറ്റ് കാർഡുകളിൽ നിന്നും അവർ അറിയാതെ തന്നെ സൈബർ തട്ടിപ്പുകാർ പണം തട്ടുന്നതായും കേരള പൊലീസ് അറിയിച്ചു.

WhatsApp വഴി ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്ബാങ്കുകളുടെ പേരിൽ വരുന്ന "Pension Form", "Verification Link" തുടങ്ങിയ ലിങ്കുകളിൽ ജാഗ്രത പാലിക്കുക DTP, ബാങ്ക് വിവരങ്ങൾ, കാർഡ് നമ്പർ, CVV എന്നിവ ഒരിക്കലും പങ്കുവെക്കരുത് "Install from Unknown Sources" ഓപ്ഷൻ മൊബൈലിൽ ഓഫ് ചെയ്തിരിക്കണം


അടിയന്തര സമ്മർദ്ദം സൃഷ്ടിക്കുന്ന ഫോൺ കോളുകളും സന്ദേശങ്ങളും വിശ്വസിക്കരുത്


സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌പ്ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !