അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം; ഭര്‍ത്താവ് ഉള്‍പ്പെടെ 6 പേര്‍ക്ക് ഗുരുതരപരുക്ക്,

തിരുവനന്തപുരം∙ കവടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം.

നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂർ വെരിക്കോലി സ്വദേശിനി നൗഷിജ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ആഷിക്ക് ഉള്‍പ്പെടെ രണ്ടു പേര്‍ക്കു ഗുരുതരമായിപരുക്കേറ്റു. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ വിവാഹം അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്കു ഇരച്ചുകയറി അതുവഴി നടന്നുപോകുകയായിരുന്ന നൗഷിജയെയും ആഷിക്കിനെയും ഉള്‍പ്പെടെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 6 പേര്‍ ചികിത്സയിലാണ്.
രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതു മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ മോഹന്‍ തോമസ് പൊലീസിനു മൊഴി നല്‍കി. തുടര്‍ന്ന് രണ്ടു ബൈക്കുകളിലും രണ്ടു കാറുകളിലും ഇടിച്ചാണ് വാഹനം നിന്നത്. ഗുരുതരമായി പരുക്കേറ്റ നൗഷിജയെ എസ്‌യുടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !