ഞങ്ങളെ വഴിയാധാരമാക്കിയ മന്ത്രിയുടെ തോല്‍വി പായസം വച്ച്‌ ആഘോഷിച്ച്‌ ഡ്രൈവിങ് സ്കൂളുകാര്‍; പുതിയ നിയമങ്ങള്‍ ഡ്രൈവിങ് സ്കൂള്‍ മേഖലയെ തകർത്തെന്നും വിമർശനം,

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ പരാജയത്തില്‍‌ ആഘോഷവുമായി ഡ്രൈവിങ് സ്കൂള്‍ ഉടമകളും ജീവനക്കാരും.

തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പായസം വെച്ചും പടക്കം പൊട്ടിച്ചും ബോളി വിതരണം ചെയ്തും തോല്‍വി ആഘോഷം പൊടിപൊടിച്ചു. മന്ത്രി എന്ന നിലയില്‍ ഗണേഷ് കുമാർ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ ഡ്രൈവിങ് സ്കൂള്‍ മേഖലയെ തകർത്തെന്നും ഡ്രൈവിങ് സ്കൂള്‍ നടത്തുന്നവരെ വഴിയാധാരമാക്കിയ മന്ത്രിയുടെ പരാജയം ആഘോഷിക്കാനാണ് തീരുമാനമെന്നും ഇവർ പറയുന്നു.

സാധാരണക്കാരുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കുക എന്നതായിരുന്നു ഗണേഷ് കുമാറിന്‍റ അജണ്ടയെന്നാണ് പരാതി. ടെസ്റ്റുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിജയ ശതമാനം കുറയുമ്പോള്‍ മന്ത്രിയുടെ താല്പര്യപ്രകാരമുള്ള കേന്ദ്രങ്ങളില്‍ കൂടുതല്‍ പേർ പാസാകുന്നു.

ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ എന്ന് കൊട്ടിഘോഷിച്ചെങ്കിലും ആറു മാസമായി പലയിടത്തും ക്യാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ല. ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും ഡ്രൈവിങ് സ്കൂളുകാർ പണം പിരിക്കേണ്ട അവസ്ഥയാണുള്ളത്. തങ്ങളുടെ പരാതികള്‍ കേള്‍ക്കാനോ ചർച്ച ചെയ്യാനോ മന്ത്രി തയ്യാറായിരുന്നില്ല. പലതവണ കാണാൻ ശ്രമിച്ചിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ല. മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ ഗതാഗത മന്ത്രിയെ കാണാൻ പറയും. എന്നാല്‍ അദ്ദേഹം പരിഗണിക്കാറേയില്ല. അദ്ദേഹത്തിന്‍റെ പിതാവ് ഇക്കാര്യങ്ങള്‍ കേള്‍ക്കാനും നടപടിയെടുക്കാനും തയ്യാറാകുമായിരുന്നെന്നും ഉടമകള്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !