പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണു; അതേവാഹനം കയറി ഇറങ്ങി ആറുവയസുകാരന് ദാരുണാന്ത്യം

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണു; അതേവാഹനം കയറി ഇറങ്ങി ആറുവയസുകാരന് ദാരുണാന്ത്യം

തൃശൂര്‍: പിതാവ് ഓടിച്ച വാഹനത്തില്‍ നിന്നും തെറിച്ചുവീണു അതേ വാഹനത്തിന്റെ ടയര്‍ കയറി ആറുവയസ്സുകാരന് ദാരുണാന്ത്യം. പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിന്‍ ആണ് മരിച്ചത്.

പാലക്കാട് ചാലിശ്ശേരി ആലിക്കരയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഹനീഫയും മുഹമ്മദ് ഹൈസിനും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ ഡോര്‍ തുറന്ന് ഹൈസിന്‍ പുറത്തേക്ക് വീഴുകയായിരുന്നു. മകനെ പിടിക്കാന്‍ ഹനീഫ ശ്രമം നടത്തിയെങ്കിലും കുട്ടി റോഡില്‍ വീഴുകയും ഓട്ടോയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു.
ഉടന്‍തന്നെ കുട്ടിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network