വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍,

തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ പ്രശംസിച്ച് തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'പെദ്ധി'യുടെ പ്രചാരണാര്‍ഥം തമിഴ്നാട്ടില്‍ എത്തിയപ്പോഴാണ് രാംചരണ്‍ വിജയിയെ പുകഴ്ത്തിയത്.

പ്രശസ്തിയുടെ കൊടുമുടിയിലാണ് വിജയ് സിനിമവിട്ട് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് രാംചരണ്‍ പറഞ്ഞു

ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഗാരുവിനെ ഞാന്‍ അഭിനന്ദിക്കുന്നു. കരിയറിന്റേയും സ്റ്റാര്‍ഡത്തിന്റേയും ഉന്നതിയിലിരിക്കുമ്പോഴാണ് അദ്ദേഹം ജനസേവനത്തിനായി ഇറങ്ങിയത്. ഒരു സിനിമാക്കാരന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. തമിഴ്നാട്ടിലെ ജനങ്ങളേയും വിജയ് സാറിനേയും ഞാന്‍ അഭിനന്ദിക്കുന്നു'- രാം ചരണ്‍ പറഞ്ഞു.


സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് വിജയ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട 'ജനനായകന്‍' സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തിനെത്തുടര്‍ന്ന് പെട്ടിയിലിരിക്കുകയാണ്. അത്ലറ്റിന്റേയും ഗുസ്തിക്കാരന്റേയും ക്രിക്കറ്റ് താരത്തിന്റേയും വേഷത്തില്‍ രാംചരണ്‍ എത്തുന്ന ചിത്രമാണ് 'പെദ്ധി'. ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ബുച്ചി ബാബു സനയാണ് ചിത്രത്തിന്റെ സംവിധാനം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !