സൺഷൈൻ കോസ്റ്റ്: ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റിലെ അങ്കമാലി കാലടി സ്വദേശി, പ്രസാദ് ജോസ് വാഴപ്പിള്ളി അപ്രതീക്ഷിതമായി മെയ് 24 ന് വിടവാങ്ങി.
മലയാളിയെങ്കിലും കര്‍ണാടകയിലെ ശിവമോഗയില്‍ ആണ് കുടുംബം താമസിക്കുന്നത്. നേഴ്സായ പ്രസാദ് ജോസ് ഓസ്ട്രേലിയയിലെ പ്രശസ്തമായ IRT Retirement Village-ൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ തെരേസ വർഗീസ് (ജ്യോതി) യും Adventist Retirement Village-ൽ ജോലി ചെയ്യുന്നു. കോട്ടയം സ്വദേശിനിയായ ജ്യോതിയും പ്രസാദും അവരുടെ മൂന്ന് മക്കളുമൊത്ത് ബാന്യ പ്രദേശത്തായിരുന്നു താമസം.
പരേതനായ പ്രസാദ് ജോസ് മികച്ചൊരു പ്രൊഫഷണലും, സ്നേഹനിധിയായ ഭർത്താവും, മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ കരുതലായ പിതാവുമായിരുന്നു. ഭാര്യ തെരേസ വർഗീസും മൂന്ന് കൊച്ചുകുട്ടികളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. നാഥൻ നഷ്ടപ്പെട്ട ഈ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനും അടിയന്തര സാമ്പത്തിക ബാധ്യതകളും സംസ്കാര ചടങ്ങുകളുടെ ചെലവുകളും കണ്ടെത്താനും മലയാളി സമൂഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്.
സമൂഹത്തിൽ എപ്പോഴും സൗഹൃദപരവും സഹായ മനോഭാവമുള്ള വ്യക്തിയായി അറിയപ്പെട്ടിരുന്ന പ്രസാദിന്റെ വേർപാട് വിശ്വസിക്കാൻ കഴിയാത്ത ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടുകാരും.
ഈ ദാരുണ വാർത്ത അറിഞ്ഞ് നിരവധി സൺഷൈൻ കോസ്റ്റ് മലയാളികള്‍ അനുശോചനങ്ങൾ രേഖപ്പെടുത്തി, കുടുംബത്തിന് ആത്മബലം നേർന്ന് മുന്നോട്ട് വന്നിട്ടുണ്ട്. പ്രസാദിന്റെ വിയോഗത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ കുടുംബത്തെ താങ്ങിനിർത്താൻ സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ (SCKA), സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ (SMA), സൺഷൈൻ കോസ്റ്റ് സെന്റ് മേരീസ് ചർച്ച് എന്നിവർ സംയുക്തമായി ഗോഫണ്ട്മീ (GoFundMe) ഫണ്ട് ശേഖരണം ആരംഭിച്ചു.
ശേഖരിക്കുന്ന തുക പൂർണ്ണമായും പ്രസാദിന്റെ ഭാര്യ തെരേസ വർഗീസിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നേരിട്ടെത്തുക. പ്രവാസ ലോകത്ത് അപ്രതീക്ഷിതമായി തളർന്നുപോയ ഒരു മലയാളി കുടുംബത്തെ സഹായിക്കാൻ സാധ്യമായ തുക നൽകി ഏവരും സഹകരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
സഹായം നൽകാനുള്ള ഗോഫണ്ട്മീ ലിങ്ക്: https://gofund.me/8954ef2a5
"നമ്മളാൽ കഴിയുന്ന ഒരു ചെറിയ സഹായം പോലും ഈ കുഞ്ഞുങ്ങളുടെ ഭാവിക്ക് വലിയൊരു തണലായി മാറും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.