ചാഞ്ചാടി ചാഞ്ചാടി, വി ഡി സതീശൻ സർക്കാരിന്‍റെ മന്ത്രിസഭ .. ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയ ചാണ്ടി ഉമ്മനെപ്പോലുള്ള പ്രമുഖർ പുറത്ത്, അപ്രതീക്ഷിത പട്ടികയിൽ നിരവധിപേർ, നാളെ രാവിലെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: ചാഞ്ചാടി ചാഞ്ചാടി, വി ഡി സതീശൻ സർക്കാരിന്‍റെ മന്ത്രിസഭ .. ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയ  ചാണ്ടി ഉമ്മനെപ്പോലുള്ള പ്രമുഖർ പുറത്ത്,  അപ്രതീക്ഷിത പട്ടികയിൽ ടി സിദ്ദിഖ്, ഒ ജെ ജനീഷ്, റോജി എം ജോൺ എന്നിവർ.  

വി ഡി സതീശൻ സർക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അവസാന നിമിഷത്തിലെത്തിയപ്പോൾ ആണ് കാര്യങ്ങൾ ഇപ്രകാരം സംഭവിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്. ആദ്യ ഘട്ടം മുതലേ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചാണ്ടി ഉമ്മൻ പട്ടികയിൽ നിന്ന് പുറത്തായതായപ്പോൾ 

അപ്രതീക്ഷിത  മന്ത്രി പട്ടികയിൽ പട്ടികയിൽ കൽപ്പറ്റ എം എൽ എ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എം എൽ എ റോജി എം ജോണിന്‍റെയും പേരുകൾ ഉൾപ്പെടുത്തിയെന്നാണ് വിവരം. കോൺഗ്രസിലെ മുസ്ലിം പ്രതിനിധി, വയനാടിനൊരു മന്ത്രി എന്നീ പരിഗണനകളാണ് സിദ്ദിഖിന് തുണയായി.

മുഖ്യമന്ത്രി വി ഡി സതീശൻ ധനവകുപ്പും തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ രണ്ടാമനായ രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കയ്യാളും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത. ആദ്യം പുറത്തുവന്ന വാർത്തയിൽ ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന കെ മുരളീധരന് വൈദ്യുത വകുപ്പായിരിക്കും ലഭിക്കുക. 

ടൂറിസം വകുപ്പ് എ പി അനിൽകുമാറിന്  കിട്ടും , ചിലപ്പോൾ എക്സൈസ് കൂടി നൽകിയേക്കും. പി സി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ വൈദ്യുതി വകുപ്പ് നൽകും. വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും കിട്ടുക. സി എം പിയുടെ സി പി ജോണിന് സഹകരണ വകുപ്പാകും കിട്ടാൻ സാധ്യത. കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകൾ തന്നെ കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോൾ കോൺഗ്രസ് ഏറ്റെടുത്തേക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂ‍ർ എന്നിവർ ലീഗ് മന്ത്രിമാരാകും.

ഘടകകക്ഷികളുടെ കാര്യത്തിൽ നേരത്തെ തന്നെ തീരുമാനമായിരുന്നു. അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ കാണാനായി ലോക്ഭവനിലെത്തിയിട്ടുണ്ട്. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !