കാസർകോട്: കാസർകോട് ബെളളൂർ പാളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീനയാണ് മരിച്ചത്. ഗാർഹിക പീഡനത്തെ തുടർന്നാണ് മരണമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി.
പ്രശ്നങ്ങളുള്ളതായി പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെറീനക്ക് 24 വയസ്സാണ് പ്രായം. ഗാർഹിക പീഡനം നടന്നുവെന്ന് സഹോദരൻ ആരോപിക്കുന്നു. സെറീനയുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി.കുട്ടികളില്ലാത്തതിനാല്‍ ഭർതൃവീട്ടുകാർ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും സെറീനയും കുടുംബം പറയുന്നു. മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ആതൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ഗാർഹിക പീഡനം: യുവതി ജീവനൊടുക്കിയ നിലയില്‍, പരാതിയുമായി കുടുംബം, അന്വേഷണം,
0
വ്യാഴാഴ്ച, മേയ് 28, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.