ഒരേ സ്ഥലത്തുതന്നെ സംസ്‌കരിക്കണം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി,

കാസർകോട്: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കുമ്പള സ്വദേശി ബി ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് മരിച്ചത്.

വീടിന്റെ ഹാളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. പ്രഫുല്ലയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. നാല് മാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു മാസം മുമ്പാണ് മണി ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെടുകയായിരുന്നു.

 ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു പ്രഫുല്ല. തുടർന്ന് വീട്ടുകാർ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ പോയ സമയം നോക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.

മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്തുതന്നെ തന്നെയും സംസ്‌കരിക്കണമെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. അതിനുശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.

മണിയുടെ തമിഴ്‌നാട്ടിലെ വീട്ടിലായിരിക്കുമോ സംസ്‌കാരം നടത്തുക എന്ന കാര്യത്തില്‍ ഇരുകുടുംബങ്ങളും തീരുമാനമെടുത്തിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !