ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ ‘ജയിലർ 2’ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്

രജനീകാന്തിന്റെ  ‘ജയിലർ 2’ സെപ്റ്റംബർ 11 ന് ഔദ്യോഗികമായി റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ബോക്സ് ഓഫീസിൽ 600 കോടിയിലധികം നേടി തരംഗം സൃഷ്ടിച്ച ‘ജയിലർ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും, വിനായക ചതുർത്ഥി അവധി ദിനങ്ങൾ ലക്ഷ്യമിട്ട് ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ഇപ്പോൾ ഒരുങ്ങുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ തന്നെയാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആദ്യ ഭാഗത്തെപ്പോലെ തന്നെ മാസ് ആക്ഷൻ രംഗങ്ങളും ഡാർക്ക് ഹ്യൂമറും നിറഞ്ഞ ഒരു ദൃശ്യവിരുന്നായിരിക്കും രണ്ടാം ഭാഗവും സമ്മാനിക്കുക. 

ആദ്യ ഭാഗത്തിൽ വൻ കൈയടി നേടിയ ‘മാത്യു’ എന്ന ഡോൺ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് സൂചനകൾ. ഇതിന് പുറമെ, മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അതീവ നിർണ്ണായകമായ ഒരു വേഷത്തിൽ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിടുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ എന്ന ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2-ൽ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

വലിയ ഒരു പാൻ-ഇന്ത്യൻ റിലീസായി വിഭാവനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ജനുവരി 14-ന് ഒരു പ്രോമോ വീഡിയോയിലൂടെയായിരുന്നു. തുടർന്ന് മാർച്ചിൽ പാലക്കാട് അട്ടപ്പാടിയിലാണ് ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. കോഴിക്കോടും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്.

റിലീസിന് മുന്നേ തന്നെ തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഒടിടി ബിസിനസ്സ് റെക്കോർഡും ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. വൻ തുകയായ 160 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ജയിലർ 2-ന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിന് ഒടിടി അവകാശമായി ലഭിച്ച തുകയേക്കാൾ ഇരട്ടിയിലധികമാണിത്. 

രജനീകാന്തിന്റെ ശക്തമായ സ്ക്രീൻ സാന്നിധ്യം, മാസ് എലിവേഷൻ രംഗങ്ങൾ, സ്റ്റൈലിഷ് ആക്ഷൻ, ബ്ലോക്ക്ബസ്റ്റർ സംഗീതം എന്നിവയാൽ ആദ്യ ചിത്രം വലിയ സ്വാധീനം ചെലുത്തി. ഇപ്പോൾ ജയിലർ 2 ൽ ഇതിലും വലിയ ഒരു സിനിമാറ്റിക് കാഴ്ച കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജയിലറിന്റെ വൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, ആരാധകരിലും ട്രേഡ് വിശകലന വിദഗ്ധരിലും രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !