വീണ്ടും തമ്മിൽ തല്ലി വിശ്വാസികൾ: കുറിഞ്ഞി ഓര്‍ത്തഡോക്സ് പള്ളിയില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു,

കൊച്ചി: എറണാകുളം കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. യാക്കോബായ- ഓർത്തഡോക്സ് വിഭാ​ഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ.

മൂന്ന് പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. 15 വീതം ദിനങ്ങൾ ഇരു വിഭാ​ഗത്തിനും നിർണയിച്ചു നൽകിയ സ്ഥലമാണിത്. നിലവിൽ ഓർത്തഡോക്സ് വിഭാ​ഗത്തിനാണ് ആരാധനാനുവാദം. പള്ളിപ്പെരുന്നാൾ നടക്കുന്നുമുണ്ട്

അതിനിടെ യാക്കോബായ വിഭാ​ഗത്തിൽപ്പെട്ടവർ ആരാധാന അനുവദിക്കണമെന്നു ആവശ്യപ്പെട്ട് രം​ഗത്തെത്തി. സംസാരം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോ​ഗിച്ചതായി ആരോപണമുയർന്നു. നിലവിൽ സ്ഥിതി ശാന്തമാണ്. കൂടുതൽ പൊലീസിനേയും സ്ഥലത്ത് വിന്ന്യസിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !