വിസിബ് സ്വാശ്രയസംഘം, കൊടുമ്പിടി, കെയർ എൻ സെയ്‌ഫ് & അഗ്നിവേദിക് ആർത്തവ ശുചിത്വദിനാചരണം

പാലാ :എല്ലാ വർഷവും മെയ് 28 ആണ് ലോക ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്.

ശരാശരി 28 ദിവസം കൂടുമ്പോ ഴാണ് ആർത്തവചക്രം (Menstrual Cycle) ഉണ്ടാകുന്നത് എന്നതിനാലും സാധാരണയായി 5 ദിവസമാണ് ആർത്തവം നീണ്ടു നിൽക്കുന്നത് എന്നതിനാലുമാണ് 5-ാം മാസത്തിലെ 28-ാം തീയതി (മെയ് 28) ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്.(ടൗൺഹാൾ, പാലാ, തീയതി : മെയ് 28 വ്യാഴം രാവിലെ 10.30)

സാമൂഹിക അകറ്റി നിർത്തലുകൾ അവസാനിപ്പിക്കാൻ - ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന ആർത്തവുമായി ബന്ധ പ്പെട്ട അനാചാരങ്ങളും മാറ്റിനിർത്തലുകളും അവസാനിപ്പിക്കാൻ ഇത് സഹായിക്കുന്നു.

ആരോഗ്യ സംരക്ഷണം - തെറ്റായ ശുചിത്വശീലങ്ങൾ മൂലം സ്ത്രീകൾക്കുണ്ടാകുന്ന അണുബാധകളും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും തടയുക,

തുല്യത ഉറപ്പാക്കൽ - ആർത്തവ ദിനങ്ങളിലും പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാനും, സ്ത്രീകൾക്ക് ജോലിക്ക് പോകാനും ഉള്ള അനുകൂല സാഹചര്യം ഒരുക്കുക.

ഈ ദിനത്തിൽ താഴെപറയുന്ന വിഷയങ്ങൾ സദസ്സിൽ ചർച്ച ചെയ്യുന്നു.

ആർത്തവം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയ: ആർത്തവം അശുദ്ധിയല്ല, മറിച്ച് ഭൂമിയിൽ ജീവൻ്റെ നിലനിൽപ്പിന് കാര ണമാകുന്ന തികച്ചും സ്വാഭാവികവും, ആരോഗ്യപരവുമായ ഒരു പ്രക്രിയ എന്ന ശാസ്ത്രീയ ബോധം വളർത്തുക.

ആർത്തവ ദാരിദ്ര്യം - പണമില്ലാത്തതുകൊണ്ടോ, അറിവില്ലായ്‌മ കൊണ്ടോ സുരക്ഷിതമായ സാനിറ്ററി ഉല്‌പന്നങ്ങൾ (Sanitary Pads, Menstrual Cup) വാങ്ങാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുകയും, അതിനുള്ള പരിഹാര ങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.

പുരുഷന്മാരുടെ പങ്കാളിത്തം - 

ആർത്തവത്തെക്കുറിച്ച് പുരുഷന്മാർക്കും, ആൺകുട്ടികൾക്കും കൃത്യമായ അറിവ് നൽകുക. വീട്ടിലും, ജോലി സ്ഥലത്തും സ്ത്രീകൾക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകാൻ അവരെ പ്രാപ്ത‌ത രാക്കുക.

ആർത്തവ വിരാമം (Menopause) - പ്രായമായ സ്ത്രീകളിൽ ആർത്തവം നിൽക്കുന്ന സമയത്തുണ്ടാകുന്ന ശാരീരിക വും, മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും, അവർക്ക് നൽകേണ്ട പരിചരണത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു.

ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില ശുചിത്വ ആരോഗ്യ സന്ദേശങ്ങൾ ഇവയാണ്.

1. ശരിയായ ശുചിത്വശീലങ്ങൾ

2. പാഡുകൾ സുരക്ഷിതമായി സംസ്‌കരിക്കൽ - ഉപയോഗിച്ച പാഡുകൾ പ്ലാസ്റ്റിക് കവറുകളിലോ പേപ്പറിലേ പൊതിഞ്ഞ് കൃത്യമായ മാലിന്യകൊട്ടകളിൽ മാത്രം നിക്ഷേപിക്കുക. അവ പൊതുസ്ഥലങ്ങളിലോ, ജലാശയങ്ങളിലോ, ക്ലോസ റ്റിലോ ഫ്ളെഷ് ചെയ്യരുത് എന്ന ബോധവൽക്കരണം നൽകുക.

2. ശാരീരിക മാനസിക ആരോഗ്യം - ആർത്തവ സമയത്തുണ്ടാകുന്ന കഠിനമായ വയറുവേദന, അമിതമായ രക്തസ വം, മൂഡ് വ്യത്യാസങ്ങൾ (PMS) എന്നിവയെ അവഗണിക്കരുത്. ആവശ്യമെങ്കിൽ ഡോക്‌ടറുടെ സഹായം തേടണം.

സന്ദേശം - ആർത്തവം ലജ്ജിക്കേണ്ട ഒന്നല്ല, മറിച്ച് അഭിമാനത്തോടെയും, ആരോഗ്യത്തോടെയും നേരിടേണ്ട ഒന്നാണ ഈ സന്ദേശം സമൂഹത്തിൽ എത്തിക്കാൻ ഈ ദിനാചരണം നമുക്ക് പരമാവധി പ്രയോജനപ്പെടുത്താം.

വിസിബ്, കെയർ എൻ. സേഫ്, അഗ്നിവേദിക് എന്നീ സംഘടനകളുടെ സഹകരണത്തോടെ 2026 മെയ് മാസം 28-തീയതി പാലാ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ആർത്തവ ശുചിത്വ ദിനാചരണത്തിലേയ്ക്ക് എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.വിസിബ് ഭരണസമിതി സെൻട്രൽ സിൻഡിക്കേറ്റ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !