പാമ്പാടി ഗ്രാമ പഞ്ചായത്ത് തരിശ് രഹിത ഹരിതവത്ക്കരണ പദ്ധതി ആരംഭിക്കുന്നു

പാമ്പാടി:  ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങൾ, വന്യജീവികളുടെ വാസസ്ഥലവും മാലിന്യനിക്ഷേപ കേന്ദ്രവുമായി മാറിയിരിക്കുന്ന ഗുരുതരമായ പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി പാമ്പാടി ഗ്രാമപഞ്ചായത്ത്.

ലാഭകരമായി കൃഷി മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ, വലിയ തോതിൽ കരയും കണ്ടവും തരിശായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കൃഷിഭൂമി നിയമാനുസ്യത ഉടമ്പടി പ്രകാരം കർഷകനിൽ നിന്ന് ഏറ്റെടുത്ത്, സുരക്ഷിത കൃഷിരീതിയിലൂടെ ഭക്ഷ്യ വിളകൾ വിളയിക്കുന്ന, നബാർഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, പാമ്പാടിയിലെ ടൈസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി കൈകോർത്താണ് കേരളത്തിലാദ്യമായി ഈ പദ്ധതി നടപ്പാക്കുന്നത്. 

ഭൂവുടമകൾക്ക് തങ്ങളുടെ ഭൂമി സുരക്ഷിതമാക്കാനും, ചെറിയൊരു വരുമാനം ഉണ്ടാക്കാനും ഈ പദ്ധതി സഹായിക്കും. സുസ്ഥിര ആഹാര ഉല്പാദന രീതികൾ അവലംബിക്കുന്നതിനാൽ, പ്രകൃതിയുടേയും മനുഷ്യൻ്റേയും ആരോഗ്യസംരക്ഷണവും ഭക്ഷ്യ സുരക്ഷയും ലഭിക്കും. 

ഒരേക്കറിൽ കുറയാത്ത, കൃഷിഭൂമി, മൂന്ന് വർഷത്തിൽ കുറയാത്ത കാലയളവിലേക്കാണ്, കോൺട്രാക്ട് എഗ്രിമെൻ്റ് നിയമപ്രകാരം, കമ്പനി ഏറ്റെടുക്കുന്നത്. ഉടമകൾക്ക് ഉല്പന്നങ്ങളുടെ വിഹിതമോ , നിശ്ചിത തുകയോ ഓരോ വർഷവും ലഭിക്കും.  ഓരോ സ്ഥലത്തിനും അനുയോജ്യമായ വിളകളാണ് കമ്പനി കൃഷി ചെയ്യുന്നത്. 

നിലമാണെങ്കിൽ നെല്ല്, എള്ള്, മുതിര തുടങ്ങിയവയും, കരഭൂമിയിൽ കപ്പ , മധുരക്കിഴങ്ങ്, കരിമ്പ്, വാഴ, പച്ചക്കറികൾ എന്നിവയു മാണ് ഇപ്പോൾ കൃഷി ചെയ്ത് വരുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സിജു കെ ഐസക്കിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ടൈസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജിംഗ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, സി.ഇ.ഒ. അജിത് ഏബ്രഹാം എന്നിവർ പദ്ധതി അവതരിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !