ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ കലഹമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ

വാഷിങ്ടൻ :ഇറാൻ യുദ്ധത്തിന്റെ ഭാവികാര്യങ്ങൾ‌ സംസാരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം അത്യന്തം സംഘർഷഭരിതമായിരുന്നെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ച ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷം നെതന്യാഹു കടുത്ത ദേഷ്യത്തിലും ആശങ്കയിലുമായിരുന്നുവെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. 

ഇറാന്റെ സൈനിക ശേഷി പൂർണമായി തകർക്കാനും നിർണായക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ച് ഭരണകൂടത്തെ ദുർബലപ്പെടുത്താനും വ്യോമാക്രമണം പുനരാരംഭിക്കണമെന്നാണ് നെതന്യാഹു ശക്തമായി വാദിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ അഭ്യർഥനയെത്തുടർന്ന് ചൊവ്വാഴ്ച ഇറാനിൽ നടത്താനിരുന്ന ആക്രമണങ്ങൾ താൻ മാറ്റിവച്ചതായി ഞായറാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.

യുഎസും ഇറാനും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുന്നതിനായി ഖത്തറും പാക്കിസ്ഥാനും ചേർന്ന് പ്രാദേശിക മധ്യസ്ഥരുടെ സഹായത്തോടെ പുതുക്കിയ സമാധാന നിർദേശം തയ്യാറാക്കിയിട്ടുണ്ടെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. 

എന്നാൽ ഈ ചർച്ചകളിൽ നെതന്യാഹുവിന് വലിയ സംശയങ്ങളുണ്ട്. ഇതിനിടെ, ഇറാൻ വിഷയത്തിൽ താൻ ആവശ്യപ്പെടുന്നത് എന്തും നെതന്യാഹു ചെയ്യും എന്ന് ട്രംപ് അവകാശപ്പെട്ടു. തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !