കോഴിക്കോട് വീടിനുള്ളിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

കോഴിക്കോട് : പന്തീരാങ്കാവിൽ പത്തൊമ്പതുകാരനായ വിദ്യാർഥിയെ വീടിനകത്ത് നെറ്റിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

പന്തീരാങ്കാവ് പാറക്കുളം റോഡിൽ എടക്കാട്ടു പുറത്ത് പറമ്പിൽ മണാൽ കാർത്തിക് (19) ആണ് മരിച്ചത്. രാത്രി ഏഴു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഗ്യാസ് ഏജൻസി നടത്തുന്ന രക്ഷിതാക്കളാണ് നെറ്റിയിൽ വെടിയേറ്റ് കിടക്കുന്ന കാർത്തികിനെ ആദ്യം കാണുന്നത്.

കടയടച്ച് വീട്ടിലെത്തിയപ്പോൾ വീടിൻ്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മാതാപിതാക്കൾ കാർത്തികിനെ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചിരുന്നതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ബുധനാഴ്‌ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.പന്തീരാങ്കാവ് പൊലീസ് സംഭവത്തിൽ പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു. പൂക്കാട് ഇന്ത്യൻ ഗ്യാസ് ഏജൻസി ഉടമ ഷിബു മണാലിൻ്റെയും സന്ദീപയുടെയും ഇളയ മകനാണ് കാർത്തിക്. സഹോദരൻ ദീപക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !