പെട്രോൾ, ഡീസൽ വില വർധിക്കും, യുദ്ധം ലോകരാജ്യങ്ങളെ രൂക്ഷമായി ബാധിക്കുന്നു

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന സൂചന നൽകി കേന്ദ്ര മന്ത്രാലയ വൃത്തങ്ങൾ.

രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയെത്തുടർന്ന് കനത്ത നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ കേന്ദ്രത്തിനു മേൽ സമ്മർദം ശക്തമാക്കുന്നുണ്ട്. 

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറായി തുടരുകയാണ്. ഈ ആഴ്ച ഒരു ഘട്ടത്തിൽ ക്രൂഡ് ഓയിൽ നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 126 ഡോളറിലെത്തിയിരുന്നു.നേരത്തെ, ആഗോളവിപണിയിൽ വില വർധിച്ചാലും പെട്രോളിനും ഡീസലിനും പാചകവാകത്തിനും വില കൂട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) പ്രസ്താവനയിറക്കിയിരുന്നു. 

അതേസമയം, വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിനും വ്യാവസായികാവശ്യത്തിനുള്ള ഡീസലിനും 5 കിലോ എൽപിജി സിലിണ്ടറിനും രാജ്യാന്തര എയർലൈനുകൾക്കുള്ള വിമാന ഇന്ധനത്തിന്റെയും എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. ബംഗാളിൽ തിര‍ഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോൾ, ഡീസൽ വില ലീറ്ററിന് 25 മുതൽ 28 രൂപ വരെ കൂടാനുള്ള സാധ്യത നിരീക്ഷകർ പ്രവചിച്ചിരുന്നു.

ആഗോള വിപണിയിൽ വില പലതവണ വർധിച്ചിട്ടും രാജ്യത്ത് കഴിഞ്ഞ നാല് വർഷമായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്ത സാഹചര്യത്തിൽ എണ്ണക്കമ്പനികൾ വലിയ നഷ്ടമാണ് നേരിടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 20 രൂപയും ഡീസൽ ലീറ്ററിന് 100 രൂപയോളവും നഷ്ടം നേരിടുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോടു പറഞ്ഞു. 

കഴിഞ്ഞ വർഷം ബാരലിന് 70 ഡോളറായിരുന്ന ക്രൂഡ് ഓയിലിന് ഈ മാസം 114 ഡോളറാണ് ശരാശരി വില. അതേസമയം, എൽപിജിയുടെ വിലയും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. നേരത്തെ, വാണിജ്യ എൽപിജിയുടെ വില കുത്തനെ ഉയർത്തിയിരുന്നു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് വർധിപ്പിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !