വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി കേരളം..പാൽ വില ലിറ്ററിന് 4 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വില ലീറ്ററിന് 4 രൂപ വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

വില വർധന ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. 3.35 രൂപ കർഷകനു ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. പാൽ ഉൽപന്നങ്ങൾക്കും വില വർധിക്കും. ‘‘കടുത്ത വരൾച്ചയും, അയൽസംസ്ഥാനങ്ങളിൽ നിന്നുമുള്ള പാലിന്റെ വില ഗണ്യമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ മേഖല യൂണിയനുകൾക്ക് പാൽ വിൽപ്പനയിൽ നഷ്ടം സംഭവിക്കുന്നുണ്ട്. 

പാൽ ഉൽപാദന ചെലവ് ഏറിയതിനാലും, വരുമാനം കുറഞ്ഞതിനാലും കേരളത്തിലെ ക്ഷീരകർഷകർ പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഉൽപാദനോപാധികളുടെ ഗണ്യമായ വില വർധനവ് കണക്കിലെടുത്തും, ക്ഷീരകർഷകരെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നതിനും പാൽ വില വർധനവ് അത്യന്തം അനിവാര്യമാണ്’’ – മിൽമ പ്രസ്താവനയിൽ അറിയിച്ചു.

പിണറായി സർക്കാരിന്റെ അവസാനക്കാലത്ത് വില വർധിപ്പിക്കാൻ തീരുമാനമെടുത്തെങ്കിലും തിരഞ്ഞെടുപ്പായതിനാൽ നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !