വെള്ളികുളം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം 28 ന്

വെള്ളികുളം:-   വെള്ളികുളം സെന്റ് :ആന്റണീസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഗമവുംഅവാർഡു ദാനവും മെയ്‌ 28 നു നടക്കും.

വെള്ളികുളം സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ സെന്റ് ആന്റണീസ് ഹൈസ്കൂൾ അലുംനി അസോസിയേഷൻ്റെ (SAHSAA)  ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പൂർവവിദ്യാർഥിസംഗമവും ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ്ദാനവും മെയ്‌ 28 ന് നടക്കും. 

മെയ്‌ 28 ന് രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ.നിർവഹിക്കും. അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ ഓമന വി തോമസ് അധ്യക്ഷത വഹിക്കും.

സ്കൂൾ മാനേജർ റവ. ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ലോഗോ പ്രകാശനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ നിർവഹിക്കും. വെള്ളികുളം ഹൈസ്കൂൾ ഹെഡ് മാസ്റ്റർ സോജൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ബൈ ലോ പ്രകാശനം തീക്കോയി സെന്റ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ ജോ സെബാസ്റ്റ്യൻ നിർവഹിക്കും. 

അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റണി കെ ജെ. റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് തീക്കോയി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക എം. എസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മോഹനൻ കുട്ടപ്പൻ, തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  സ്വപ്ന വർഗീസ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സണ്ണി ജോസഫ്, ജിബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും. 

തുടർന്ന്, പൂർവ്വ വിദ്യാർത്ഥി സംഘടന എന്ത്, എങ്ങനെ, എന്തിന് എന്ന വിഷയത്തെ പറ്റി എറണാകുളം മഹാരാജാസ് കോളേജ് ഫിലോസഫി വിഭാഗം മേധാവി നോബിൾ പി എസ്.  സംസാരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !