യുദ്ധം യൂറോപ്പിലേക്ക്..വ്യോമാക്രമണ മുന്നറിയിപ്പ്..!

വിൽനിയസ് :യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഒരു യൂറോപ്യൻ യൂണിയൻ-നാറ്റോ (NATO) അംഗരാജ്യത്തിന്റെ തലസ്ഥാനത്ത് വ്യോമാക്രമണ മുന്നറിയിപ്പ്.

ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിലാണ് ബുധനാഴ്ച രാവിലെ റഷ്യൻ ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതോടെ നഗരത്തിലെ പൊതുജീവിതം പൂർണമായും സ്തംഭിക്കുകയും ജനങ്ങൾ കൂട്ടത്തോടെ അടിയന്തര ഭൂഗർഭ ബങ്കറുകളിലും സുരക്ഷിത കേന്ദ്രങ്ങളിലും അഭയം തേടുകയും ചെയ്തു.

ബുധനാഴ്ച രാവിലെ 10.20-ഓടെയാണ് ജനങ്ങളുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമെത്തിയത്. ഉടൻ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ബങ്കറുകളിലേക്കോ മാറാനായിരുന്നു നിർദേശം. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനു പിന്നാലെ ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനാസ് നൗസെദ, പ്രധാനമന്ത്രി ഇൻഗ റുഗിനിയേൻ എന്നിവരെയും പാർലമെന്റ് അംഗങ്ങളെയും അതീവ സുരക്ഷയുള്ള ഭൂഗർഭ ബങ്കറുകളിലേക്ക് മാറ്റി. നഗരത്തിലെ വിമാന-ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തിവച്ചു.

ബെലാറൂസിന്റെ വ്യോമാതിർത്തിയിൽ നിന്ന് വിൽനിയസ് നഗരം ലക്ഷ്യമാക്കി നീങ്ങിയ ഡ്രോണിന്റെ റഡാർ സിഗ്നൽ ലിത്വാനിയൻ സൈന്യം കണ്ടെത്തിയതാണ് പരിഭ്രാന്തിക്ക് കാരണമായത്. ഇതോടെ അതിർത്തിയിൽ നാറ്റോയുടെ യുദ്ധവിമാനങ്ങൾ ജാഗ്രതാപൂർവം നിലയുറപ്പിച്ചു. പിന്നാലെ റഷ്യയ്ക്കും ബെലാറൂസിനുമെതിരെ വിമർശനവുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. 

നാറ്റോ അതിർത്തികളിൽ ഉണ്ടാകുന്ന ഇത്തരം പ്രകോപനങ്ങൾക്ക് പൂർണ ഉത്തരവാദിത്തം റഷ്യയ്ക്കായിരിക്കുമെന്ന് ഇ.യു കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി. റഷ്യയുടെ ശക്തമായ ഇലക്ട്രോണിക് ജാമിങ് (GPS Jamming) സാങ്കേതികവിദ്യ കാരണം യുക്രെയ്ൻ വിക്ഷേപിക്കുന്ന ഡ്രോണുകളുടെ ദിശ മാറി നാറ്റോ രാജ്യങ്ങളിലേക്ക് എത്തുന്നതാണെന്നും ഇതിന് കാരണം റഷ്യയുടെ നിയമവിരുദ്ധമായ അധിനിവേശമാണെന്നും നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെയും കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !