അമൃത്സർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ പഞ്ചാബിൽ രണ്ട് സ്ഫോടനങ്ങൾ.
ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആസ്ഥാനത്തും അമൃത്സറിൽ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സ്ഫോടനമുണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് രാത്രി 8മണിയോടെയായിരുന്നു ആദ്യ സ്ഫോടനം നടന്നത്.ആസ്ഥാനത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനത്തിന്റെ പ്രഭാവം ഏകദേശം 300 മീറ്റർ വരെ അനുഭവപ്പെട്ടു. ഒരു കാറിന്റെ ജനലുകളും ഒരു കടയുടെ ചില്ലുകളും തകർന്നു.ഗുർപ്രീത് സിങ് എന്നയാളാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്നാണ് വിവരം.
ഭക്ഷണം വിതരണം ചെയ്യാനായി ദിവസവും ഇയാള്‍ സംഭവം നടന്ന സ്ഥലത്ത് എത്താറുണ്ട്. പാർക്ക് ചെയ്ത വാഹനത്തിനടുത്തേയ്ക്ക് ഗുർപ്രീത് നടന്നുവരുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. പെട്ടെന്ന് ഇയാൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്നത് അതീവ സുരക്ഷാ മേഖലയിലാണ്.
ആദ്യത്തെ സ്ഫോടനം കഴിഞ്ഞ് 2 മണിക്കൂറിനു ശേഷം രാത്രി 10.50ഓടെയാണ് രണ്ടാമത്തെ സ്ഫോടനവുമുണ്ടായത്. അമൃത്സറിൽ ഖാസ സൈനിക ക്യാംപ് പരിസരത്താണ് സ്ഫോടനമുണ്ടായത്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി.
ബോംബ് ഡിസ്പോസൽ സ്ക്വാഡ്, ഫൊറൻസിക് സയൻസ് ലബോറട്ടറി ടീമുകൾ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയെന്ന് അമൃത്സർ എസ്പി ആദിത്യ എസ്. വാരിയർ പറഞ്ഞു. സ്ഫോടനത്തിന്റ കാരണം പരിശോധിച്ച് വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ANIൽ നിന്ന് എടുത്തതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.