കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാര്‍ഷികം

രാമപുരം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ വാര്‍ഷിക പൊതുസമ്മേളനം നടത്തി.

മൈക്കിള്‍സ് പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സജി മിറ്റത്താനി അധ്യക്ഷത വഹിച്ചു. ഫൊറോനാ പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. 

ജനറല്‍ സെക്രട്ടറി ജോര്‍ജ് കുരിശുംമൂട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മുതിര്‍ന്ന വ്യാപാരികളെ ആദരിക്കലും, വ്യാപാരികളായ ജനപ്രതിനിധികളെ ആദരിക്കലും, എസ്.എസ്.എല്‍.സി, പ്ലസ് റ്റൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കലും യോഗത്തില്‍ വച്ച് നടത്തി. 

സജി മാറാമറ്റം, പി.എം. മാത്യു ചോലിക്കര, ഷാജികുമാര്‍ പയനാല്‍, ബേബി കണിയാരകം, ബെന്നി ആനത്താറ, പി.പി. നിര്‍മ്മലന്‍, സോണി വണ്ടര്‍കുന്നേല്‍, സോണിയ ചിറ്റടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !