അട്ടിമറി മുന്നേറ്റവുമായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം..!

ചെന്നൈ :തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, അട്ടിമറി മുന്നേറ്റവുമായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കാഴ്ചവെക്കുന്നത്.

സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, എല്ലാവരും ഉറ്റുനോക്കിയിരുന്ന വിജയ്‌യുടെ രാഷ്ട്രീയ അരങ്ങേറ്റം തമിഴകത്ത് വൻ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. 82 സീറ്റുകളിലാണ് ടി.വി.കെ മുന്നേറുന്നത്. ഡിഎംകെ സഖ്യം 55 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 

എഐഎഡിഎംകെ നേതൃത്വത്തിലുള്ള എൻഡിഎ 65 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ഡി.എം.കെ സഖ്യം മൂന്നാം സ്ഥാനത്താണ് ലീഡ് ചെയ്യുന്നത്. ഡിഎംകെ കോട്ടയായി അറിയപ്പെട്ടിരുന്ന ചെന്നൈയിലെ 16 നിയമസഭ മണ്ഡലങ്ങളിലും ടിവികെ കടുത്ത ഭീഷണിയാണ് ഉയർത്തിയത്.

പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിർണായക മണ്ഡലങ്ങളിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് മുന്നേറുന്നത് ഏവരെയും അമ്പരപ്പിക്കുകയാണ്. 

തമിഴ്നാട്ടിലെ പതിറ്റാണ്ടുകൾ നീണ്ട ദ്വികക്ഷി രാഷ്ട്രീയ സമ്പ്രദായത്തിന് അന്ത്യം കുറിച്ച് മൂന്നാമതൊരു ശക്തിയുടെ ഉദയത്തിനാണ് ഈ തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യം വഹിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !