വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

പോർക്കുളം :ആഫ്രിക്കയിലെ ടാൻസാനിയയിൽ ഉണ്ടായ വാഹനാപകടത്തിൽ വില്ലേജിന് സമീപം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്റെ മകൻ തേജസ് (കണ്ണൻ–30) മരിച്ചു.

സംസ്കാരം ഇന്ന് 10ന് പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ നടക്കും. 8ന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്.തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ 4 പേർ കൂടി മരിച്ചിരുന്നു. ഇന്നലെ പുലർച്ചെ മൃതദേഹം എത്തുമെന്നറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം മ‍ൃതദേഹം എത്തിയില്ല.

ഇന്നു പുലർച്ചെ മൃതദേഹം എത്തുമെന്ന് ബന്ധുക്കളെ അധികൃതർ അറിയിച്ചു. 10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. ആഫ്രിക്കയിലെ വിവിധ മേഖലകളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !