തിരുവനന്തപുരം: 2023ല്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ്യു നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം മര്‍ദിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അന്വേഷണം നടത്തുക. ഡിവൈഎസ്പി ബൈജു പൗലോസായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്. സിഐ ടോള്‍സണ്‍, എസ്ഐമാരായ ജയകൃഷ്ണന്, ദീനദയാല്‍ മല്ലന്, എസ്ആര്‍.അമൃതരാജ്, എഎസ്ഐ രാജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന് സന്ദീപ് എന്നിവരെ കുറ്റവിമുക്തരാക്കിയ ക്രൈംബ്രാഞ്ച് നടപടി തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. മര്‍ദനത്തെ ‘രക്ഷാപ്രവര്‍ത്തനം’ എന്നു മുഖ്യമന്ത്രി ഉള്‍പ്പെടെ ന്യായീകരിച്ചതും വിവാദമായിരുന്നു. അനില്‍കുമാറിനും സന്ദീപിനും എതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
2023 ഡിസംബര്‍ 5ന് വൈകിട്ട് നവകേരള സദസ് പരിപാടിക്കു വന്ന മുഖ്യമന്ത്രിയുടെ ബസിനു മുന്നില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംങ്ഷനു സമീപം പ്രതിഷേധിച്ച കെഎസ് യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍നിന്നു ചാടിയിറങ്ങിയ ഗണ്‍മാനും സംഘവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. എ.ഡി.തോമസ് ഇപ്പോള്‍ ആലപ്പുഴ മണ്ഡലത്തില്‍നിന്നുള്ള നിയുക്ത എംഎല്‍എയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.