വീട്ടിലേക്ക് തിരിക്കാൻ എയർപോർട്ടിലെത്തിയ മലയാളി യുവാവിന് കുഴഞ്ഞു വീണ് ദാരുണാന്ത്യം...!

വീട്ടിലേക്ക് തിരിക്കാൻ എയർപോർട്ടിലെത്തിയ മലയാളി യുവാവിന് കുഴഞ്ഞു വീണ് ദാരുണാന്ത്യം...!

യുകെ :വിധി ചിലരോട് കുറച്ചേറെ ക്രൂരത കാണിക്കും.. വിധിയുടെ ക്രൂരത വളരെയേറെ ഏറ്റുവാങ്ങിയ കുടുംബമാണ് തിങ്കളാഴ്ച്ച തീർത്തും അപ്രതീക്ഷിതമായി ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ വച്ച് കുഴഞ്ഞുവീണ് മരണമടഞ്ഞ  ശ്രീകാന്തിന്റേത്.

ഏറെ പ്രതീക്ഷയോടെ യുകെയിലെത്തി. ശ്രീകാന്തിന്റെ കുടുംബത്തിന് യുകെ ജീവിതം നൽകിയത് വേദനയും കണ്ണീരും മാത്രമാണെന്ന് പറയാതിരിക്കാനാകില്ല.  കോവിഡുകാലത്ത് മാതാപിതാക്കളും ഏറെ സ്നേഹിച്ച നഴ്‌സായ ഭാര്യയും നഷ്ടപ്പെട്ട മനുഷ്യനാണ് കൊല്ലം സ്വദേശിയായ ശ്രീകാന്ത്.  

എന്നിട്ടും വിധി വീണ്ടും ശ്രീകാന്തിനേയും കുടുംബത്തേയും  വേട്ടയാടി… ഇപ്പോൾ ഇതാ തീർത്തും ആകസ്മികമായി ശ്രീകാന്തിന്റെ ജീവനും വിധിയുടെ  ക്രൂരത കവർന്നിരിക്കുന്നു! ആ കുടുംബത്തിൽ ഇനി ആകെ അവശേഷിക്കുന്നത് 5 വയസ്സുള്ള ശ്രീകാന്തിന്റെ എട്ടുംപൊട്ടും തിരിയാത്ത മകൻ മാത്രം!.

മകനെ കാണാൻവേണ്ടിയാണ് ശ്രീകാന്ത് നാട്ടിലേക്ക് തിരിച്ചത്. ഭാര്യയും മാതാപിതാക്കളും മരിച്ചതോടെ, ദുബൈയിലുള്ള  സഹോദരിയുടെ പരിചരണത്തിൽ കഴിയുകയാണ് 5 വയസ്സുള്ള ഏകമകൻ.

വിധിക്കുമുന്നിൽ തോറ്റുകൊടുക്കാതെ ശ്രീകാന്ത് യുകെയിലെ യുകെ ഡെർബി യൂണിവേഴ്‌സിറ്റിയിൽ ഡിസൈൻ കോഴ്‌സിന് ചേർന്നിരുന്നു. യുകെ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു ലക്‌ഷ്യം.

കോഴ്‌സിന്റെ അവധിയിൽ മകനെ കാണാൻ ഏറെ ആഗ്രഹത്തോടെ തിരിച്ചപ്പോഴാണ് വീണ്ടും വിധിയുടെ വിളയാട്ടം. ദുബൈ  വഴി പോകാനാണ് ടിക്കറ്റ് എടുത്തിരുന്നത്.  എന്നാൽ  ഹീത്രോ വിമാനത്താവളത്തിൽ ബോർഡിങ്ങിനായി കാത്തിരിക്കുമ്പോൾ, പെട്ടെന്ന് അതികഠിനമായ നെഞ്ചുവേദന വരികയും കുഴഞ്ഞുവീഴുകയും ആയിരുന്നു.

ഉടൻതന്നെ ക്രോയ്ഡോണിലെ സെന്റ് ജോർജ്ജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം ആ ജീവനും നഷ്ടപ്പെട്ടിരുന്നു! വിധിയുടെ തുടർച്ചയായ വേട്ടയാടലിൽ, 42 വയസ്സുള്ള ശ്രീകാന്തും മടങ്ങി.

കൊല്ലം പേരൂര്‍ തട്ടാര്‍കോണം, തെക്കേവിള പടിഞ്ഞാട്ടതില്‍ കുടുംബാംഗമാണ് ശ്രീകാന്ത്. മലയാളിയായ ശ്രീകാന്ത്  ജനിച്ചത് പിതാവിന്റെ ജോലിസ്ഥലമായ മുംബൈയിൽ  ആയി രുന്നു.  

യുകെയിലെ ഡെർബി യൂണിവേഴ്‌സിറ്റിയിൽ അഡിമിഷൻ  നേടുകയും  പഠനം  പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ യുകെയിൽ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റിലുമായിരുന്നു.

ഒറ്റയ്ക്കായിരുന്നതിനാലും യുകെയിൽ അടുത്ത ബന്ധുക്കൾ ഇല്ലാതിരുന്നതിനാലും വളരെ വൈകിയാണ് ഡെർബിയിലെ സഹപാഠികളും സുഹൃത്തുക്കളുമൊക്കെ വിവരം അറിഞ്ഞത്.

ഡെർബിയിലെ മലയാളികളും സുഹൃത്തുക്കളും അപ്രതീക്ഷിത മരണവിവരം അറിഞ്ഞതിനെ ഷോക്കിലാണ്. സംസ്കാരവും മറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട്  അറിയിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !