ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി വീണ്ടും നിയമിച്ചു. 2026-27 വർഷത്തേക്കുള്ള ഈ നിയമനം ലോക്‌സഭാ സ്പീക്കർ ഓം ബിർളയാണ് പ്രഖ്യാപിച്ചത്. ലോക്‌സഭയിൽ നിന്നുള്ള 15 പേരും രാജ്യസഭയിൽ നിന്നുള്ള ഏഴുപേരും ഉൾപ്പെടെ 22 അംഗങ്ങളാണ് സമിതിയിലുള്ളത്.
ജോൺ മത്തായി, സി.എം. സ്റ്റീഫൻ, കെ.വി. തോമസ് എന്നിവർക്ക് ശേഷം ഈ നിർണ്ണായക പദവിയിലെത്തുന്ന നാലാമത്തെ മലയാളിയാണ് കെ.സി. വേണുഗോപാൽ. 1967 മുതൽ പ്രതിപക്ഷത്തിനാണ് പിഎസി അധ്യക്ഷസ്ഥാനം നൽകിവരുന്നത്.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കെ.സി. വേണുഗോപാലിനെ തേടി ഈ ദേശീയ പദവി എത്തുന്നത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം കെ.സി. വേണുഗോപാലിന്റെ പേരും സജീവമായി പരിഗണിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾക്കിടയിലുണ്ട്.
ഈ സാഹചര്യത്തിൽ പിഎസി അധ്യക്ഷസ്ഥാനം ലഭിച്ചത് വേണുഗോപാലിന്റെ രാഷ്ട്രീയ സ്വാധീനം ദേശീയ-സംസ്ഥാന തലങ്ങളിൽ വീണ്ടും വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.