കുതിച്ചുയരുന്ന ഇന്ധന വില താങ്ങാനാകില്ല; സേവനം അവസാനിപ്പിച്ച് സ്പിരിറ്റ് എയർലൈൻസ്

മുംബൈ: പശ്ചിമേഷ്യൻ യുദ്ധക്കെടുതിയിൽ ചിറകുപൂട്ടി യുഎസ് എയർലൈൻസ്. കുതിച്ചുയരുന്ന ഇന്ധന വില താങ്ങാനാകാതെ, 34 വർഷമായി അമേരിക്കൻ ജനതയുടെ പ്രിയപ്പെട്ട ബജറ്റ് എയർലൈനായ സ്പിരിറ്റ് എയർലൈൻസ് സേവനം അവസാനിപ്പിച്ചു. 


ബജറ്റ് എയർലൈൻ മേഖലക്ക് മാതൃകയായ സ്പിരിറ്റ് എയർലൈൻസ് വളരെക്കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഒരു ദിവസം നൂറു കണക്കിന് സർവീസാണ് നടത്തിയിരുന്നത്. 17,000 പേരാണ് കമ്പനിയിൽ ജോലി ചെയ്തിരുന്നത്. കോവിഡ് കാലം മുതൽ സാമ്പത്തിക കുഴപ്പത്തിന്റെ ചുഴിയിൽപെട്ട കമ്പനി, സർക്കാരിന്റെ സഹായം പ്രതീക്ഷിച്ചെങ്കിലും അതുകിട്ടാതെ വന്നതോടെയാണ് പറക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 




ഏതാണ്ട് 2,500 കോടി ഡോളർ നഷ്ടം നേരിടുന്ന സ്പിരിറ്റ് എയർലൈൻസിന് പ്രഡിഡന്റ് ട്രംപ് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും യാഥാർഥ്യമായില്ല. അതോടെ എയർലൈനിനു മുൻപിലുള്ള അവസാന വഴിയും അടഞ്ഞു. കമ്പനിക്കു 8,100 കോടിയുടെ ബാധ്യത കണക്കാക്കുമ്പോൾ ആസ്തി 8,600 കോടി ഡോളറാണ്. 

കമ്പനിയെ രക്ഷിക്കാനുള്ള മാനേജ്മെന്റ് ശ്രമങ്ങൾക്ക് പൈലറ്റുമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരുടെയും ശക്തമായ പിന്തുണയുണ്ടായിരുന്നു. ഇവരെല്ലാം ഇപ്പോൾ തൊഴിൽ രഹിതരാണ്. സ്പിരിറ്റ് എയർലൈൻസ് സേവനം അവസാനിപ്പിച്ചതോടെ ബജറ്റ് എയർലൈൻ മേഖലയിൽ മത്സരം കൂടി. ടിക്കറ്റ് നിരക്ക് ഉയർന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !