കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുന്നു; ഘടകകക്ഷികളുടെ അഭിപ്രായവും നിർണ്ണായകമാകും

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ ചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുന്നു. മുതിർന്ന നേതാക്കളായ കെ. സുധാകരൻ, വി.എം. സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി. 


ഓരോ എംഎൽഎമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടുന്ന നടപടികൾ തുടരുകയാണ്.

2021-ൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ഇത്തവണ ആവർത്തിക്കരുതെന്ന് മുതിർന്ന നേതാക്കൾ കർശന നിർദ്ദേശം നൽകി. 


ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താലും മറ്റു നേതാക്കളെയും ഗ്രൂപ്പുകളെയും വിശ്വാസത്തിലെടുക്കണമെന്നാണ് ആവശ്യം. ഇതിനിടെ, അനുകൂലികളെ പിന്തുണച്ച് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികളുടെ അഭിപ്രായവും നിർണ്ണായകമാകും. ഇന്ന് വൈകുന്നേരം 4:30-ന് ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. 


പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കൾ ചർച്ചയ്ക്കായി തിരുവനന്തപുരത്തെത്തി. വി.ഡി. സതീശനെ പിന്തുണച്ച് കെ.എം. ഷാജി രംഗത്തെത്തിയതും ചർച്ചകളിൽ പ്രതിഫലിച്ചേക്കും.

മുഖ്യമന്ത്രിയെ നിശ്ചയിച്ചതിന് ശേഷം മാത്രമേ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകൂ. ആദ്യം മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

ഗ്രൂപ്പ് താല്പര്യങ്ങൾ മാറ്റിവെച്ച് മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ മന്ത്രിമാരെ തീരുമാനിക്കാവൂ എന്ന് രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.സി. വേണുഗോപാൽ വിഭാഗം 7 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്നു. രമേശ് ചെന്നിത്തലയുടെ ക്യാമ്പ് 16 എംഎൽഎമാരുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വി.ഡി. സതീശന്റെ ക്യാമ്പ് 9 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി അവകാശപ്പെടുന്നു. എംഎൽഎമാരെ സ്വാധീനിക്കാൻ മന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങൾ നൽകുന്നതായി സൂചനയുണ്ട്. ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് നടത്തുന്ന നീക്കങ്ങളിലും ഇമെയിൽ കാമ്പയിനുകളിലും ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !