ക്ലിഫ് ഹൗസ് ഉടന്‍ തന്നെ ഒഴിഞ്ഞു കൊടുക്കണം; പിണറായി വിജയന്‍ വാടകവീട്ടിലേക്ക്?

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്കു മാറുന്നു. പിബി യോഗം കഴിഞ്ഞു ഡല്‍ഹിയില്‍നിന്നു പിണറായി വിജയന്‍ തിരിച്ചെത്തുന്നത് നഗരമധ്യത്തിലുള്ള വാടകവീട്ടിലേക്കാണെന്നാണു സൂചന. ബേക്കറി ജംക്‌ഷനിൽ വത്സല നഴ്‌സിങ് ഹോമിനു സമീപത്താണ് വാടകവീട്. 


എകെജി സെന്ററിനു സമീപത്തുള്ള ചിന്ത ഫ്‌ളാറ്റിലേക്കാവും ക്ലിഫ് ഹൗസില്‍നിന്നു പിണറായി മാറുക എന്നതായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. മുന്‍പ് അവിടെ ഉപയോഗിച്ചിരുന്ന ഫ്‌ളാറ്റ് വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനിടയിലാണ് പുതിയ വാടകവീട് സജ്ജമാക്കിയിരിക്കുന്നത്.


പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അങ്ങനെയെങ്കില്‍ കന്റോണ്‍മെന്റ് ഹൗസ് ഉപയോഗിക്കാന്‍ കഴിയും. 


നവീകരണത്തിനായി ക്ലിഫ് ഹൗസ് ഉടന്‍ തന്നെ ഒഴിഞ്ഞു കൊടുക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നിയമസഭയിലേക്കും മറ്റും എത്താന്‍ പാകത്തില്‍ നഗരമധ്യത്തില്‍ തന്നെ വാടകവീട് കണ്ടെത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !