ഡോ.എ.ജയതിലക് അടുത്തമാസം 30ന് വിരമിക്കും; സഞ്ജീവ് കൗശിക് അടുത്ത ചീഫ് സെക്രട്ടറി സെക്രട്ടറിയാകും;

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റതോടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മാറ്റിനിയമനത്തിന് കളമൊരുങ്ങുന്നു. നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് അടുത്തമാസം 30ന് വിരമിക്കും. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള സഞ്ജീവ് കൗശിക് പിൻഗാമിയാകുമെന്നാണു സൂചന. 


ഡപ്യൂട്ടേഷൻ പൂർത്തിയാക്കി സഞ്ജീവ് കൗശിക് കഴിഞ്ഞദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തെത്തി ചില ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷി, രചന ഷാ എന്നിവരും ചീഫ് സെക്രട്ടറിമാരാകാൻ സീനിയോറിറ്റിയുള്ളവരാണെങ്കിലും ഇവർ തിരികെ വരുന്നില്ലെന്നാണു വിവരം. ‍


മുൻ സർക്കാരിനെതിരെ തുറന്ന പോരിനിറങ്ങി സസ്പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോക്, എൻ.പ്രശാന്ത് എന്നിവർ പുനഃപ്രവേശനം കാത്തുനിൽക്കുകയാണ്. ചീഫ് സെക്രട്ടറിയെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ ഒന്നര വർഷത്തോളമായി സസ്പെൻഷനിലാണു പ്രശാന്ത്. 


പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെ കഴിഞ്ഞ മാസമാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായ ശേഷം ഇരുവർക്കും നിയമനം നൽകാനാണ് ആലോചന. ഐപിഎസ് ഉദ്യോഗസ്ഥരിൽ, സംസ്ഥാന പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖറിന് അടുത്തവർഷം ജൂലൈ 31 വരെ സർവീസുണ്ട്. 


ഈ വർഷം ജൂലൈ 31ന് അദ്ദേഹം വിരമിക്കേണ്ടതാണെങ്കിലും പൊലീസ് മേധാവി പദവിയിൽ ചുരുങ്ങിയത് 2 വർഷം നൽകണമെന്നാണ് വ്യവസ്ഥ. അടുത്തവർഷം വരെ സർവീസ് നീട്ടി കഴിഞ്ഞ സർക്കാർ ഉത്തരവിറക്കിയിരുന്നു. അതേസമയം, ആവശ്യമെങ്കിൽ ഇതു പുനഃപരിശോധിക്കാൻ പുതിയ സർക്കാരിന് അധികാരമുണ്ട്. അഗ്നിരക്ഷാസേനാ മേധാവി ഡിജിപി നിതിൻ അഗർവാൾ ജൂലൈയിൽ വിരമിക്കുമ്പോൾ എ‍ഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപി റാങ്ക് ലഭിക്കും. അടുത്തവർഷം റാവാഡ ഒഴിയുമ്പോൾ യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, എം.ആർ.അജിത്കുമാർ എന്നിവരിൽ നിന്നാകും പുതിയ മേധാവിയെ കണ്ടെത്തുക. ഡിജിപി റാങ്കിൽ സീനിയോറിറ്റി യോഗേഷിനാണ്. റാവാഡ വിരമിക്കുമ്പോൾ എഡിജിപി എസ്.ശ്രീജിത്തിനു ഡിജിപി റാങ്ക് ലഭിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !