സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നുരാവിലെ കേരളത്തിലും താഴ്ന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 13,945 രൂപയും പവന് 160 രൂപ താഴ്ന്ന് 1,11,560 രൂപയുമായി. രാജ്യാന്തര വില ഔൺസിന് 4728 ഡോളറിൽ നിന്ന് 4670 ഡോളറിലേക്ക് താഴ്ന്നെങ്കിലും പിന്നീട് നഷ്ടം അൽപം കുറച്ചത് കേരളത്തിൽ വലിയ ഇടിവിന് തടയിട്ടു.
സംഘർഷത്തിന് അയവില്ലെങ്കിൽ എണ്ണവിലയും ഡോളറും കൂടുതൽ കരുത്തുനേടും. ഇത് സ്വർണവിലയെ താഴേക്കും നയിക്കും. കേരളത്തിലും വില വലിയതോതിൽ താഴാൻ ഇതിടയാക്കും. കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,515 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 275 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 15 രൂപ കുറച്ച് 11,460 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് 275 രൂപയും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.