സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി

തിരുവനന്തപുരം:  സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടിവന്നിട്ടും പിന്‍വലിക്കാന്‍ മുന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുന്നത്. 


ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കിയ മുഖ്യമന്ത്രി പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കും എന്നാണ് സമിതി പ്രതീക്ഷിക്കുന്നത് എന്ന് സംസ്ഥാന ചെയര്‍മാന്‍ എം പി ബാബുരാജ്, ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍, രക്ഷാധികാരിമാരായ മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, കെ ശൈവപ്രസാദ് എന്നിവര്‍ പറഞ്ഞു.

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു കെ റെയി‍‌ൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റ‍ഡ് (കെ– റെയിൽ) നടപ്പാക്കാൻ ലക്ഷ്യമിട്ട സിൽവർ ലൈൻ പദ്ധതി. തിരുവനന്തപുരം മുതൽ കാസർകോട് വരെ 529.45 കിലോമീറ്റർ‌ ദൂരം 4 മണിക്കൂർ കൊണ്ടു താണ്ടാവുന്ന അർധ അതിവേഗ റെയിൽവേ പദ്ധതിയായിരുന്നു ഇത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !