ചാലക്കുടി പുഴയ്ക്കു കുറുകെ പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റി സ്ഥാപിക്കാൻ തുടങ്ങി; പണികൾ 28നകം പൂർത്തിയാക്കണമെന്ന് നിർദേശം

ചാലക്കുടി: പുഴയ്ക്കു കുറുകെ തൃശൂർ ദിശയിലേയ്ക്കുള്ള പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റി സ്ഥാപിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പാലത്തിന്റെ പകുതി ഭാഗത്തെ എക്സ്പാൻഷൻ ജോയിന്റുകളിൽ 4 എണ്ണം ഇളക്കി നീക്കിയിരുന്നു. 


ഇതിൽ 3 സ്ഥലത്തു പുതിയതു ഘടിപ്പിച്ചു കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. ഇതിനിടെ എത്തിയ മഴ ജോലികൾക്കു തടസ്സമുണ്ടാക്കി. ശേഷിച്ചവ ഉറപ്പിക്കുന്ന ജോലികൾ തുടരും. റോഡ് പൂർണമായി അടച്ചിടാൻ കരാർ കമ്പനി അനുമതി തേടിയെങ്കിലും അവശ്യഘട്ടങ്ങളിൽ ഒറ്റവരിയായെങ്കിലും ഈ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടാൻ സാധിക്കുന്ന വിധത്തിൽ പകുതി ഭാഗം മാത്രം അടയ്ക്കാനാണു പൊലീസ് നിർദേശം.



ഇതു കാരണം തിരക്കേറുന്ന സമയങ്ങളിൽ ബൈക്കും ചെറിയ കാറുകളും ഓട്ടോറിക്ഷകളും ഗതാഗതനിയന്ത്രണമുള്ള പാലത്തിലൂടെ തന്നെ കടത്തി വിടുന്നുണ്ട്. പാലത്തിന്റെ ബെയറിങ് മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. തൂണുകളിൽ നിന്ന് സ്പാനുകൾ ജാക്കി ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് തേയ്മാനം വന്ന ബെയറിങ്ങുകൾ മാറ്റുന്നതും പുതിയവ ഘടിപ്പിക്കുന്നതും.



പാലത്തിന്റെ കൈവരിയിൽ തൂണുകൾ ഉപയോഗിച്ച് ഉറപ്പിച്ച കപ്പിയും കയറും വഴിയാണു ബെയറിങ്ങും ജാക്കി ലിവറും അതു വയ്ക്കാനുള്ള കൂറ്റൻ ഇരുമ്പു സ്റ്റൂളും താഴെ പാലത്തിന്റെ തൂണുകളിലേയ്ക്ക് എത്തിക്കുന്നത്. അതിസാഹസികമായാണു തൂണുകൾക്കും സ്പാനുകൾക്കും ഇടയിൽ നിന്നു തൊഴിലാളികൾ ഈ ജോലികൾ ചെയ്യുന്നത്. 

അറ്റകുറ്റ പണികൾ കാരണമുള്ള പാലത്തിലെ ഗതാഗതനിയന്ത്രണത്തെ തുടർന്നു മുരിങ്ങൂർ ഡിവൈൻനഗർ മേൽപാതയിൽ തൃശൂർ ദിശയിലേയ്ക്കു വാഹനങ്ങൾ പോകുന്ന ഭാഗത്തു ഇന്നലെ പകൽ രൂപപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായിട്ടുണ്ട്. പണികൾ 28നകം പൂർത്തിയാക്കണമെന്നാണ് കരാറുകാർക്കു നൽകിയ നിർദേശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !