ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. സർക്കാരിന് അനുകൂലമായി വോട്ടുചെയ്തതിനെത്തുടർന്ന് അണ്ണാ ഡി.എം.കെ.യിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി വിപ്പ് ലംഘിച്ച് വോട്ടുചെയ്ത എസ്.പി. വേലുമണി, സി.വി. ഷണ്മുഖം എന്നിവരുൾപ്പെടെ 29 നേതാക്കളെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (ഇ.പി.എസ്.) പുറത്താക്കി. മുൻമന്ത്രിമാരായ ആർ. കാമരാജ്, സി. വിജയഭാസ്‌കർ, പി. തങ്കമണി തുടങ്ങി മുതിർന്ന നേതാക്കളും പുറത്താക്കിയവരുടെ പട്ടികയിലുണ്ട്.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്‌യുടെ സർക്കാരിന് കേവല ഭൂരിപക്ഷത്തിന് കുറഞ്ഞ സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, മുസ്ലിംലീഗ് എന്നിവരുടെ പിന്തുണയ്ക്കൊപ്പം അണ്ണാ ഡി.എം.കെ.യിലെ വിമത വിഭാഗംകൂടി വോട്ടുചെയ്തതോടെ 144 വോട്ടുകൾ നേടി സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. അണ്ണാ ഡി.എം.കെ.യുടെ 47 എം.എൽ.എ.മാരിൽ 25 പേരാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം തള്ളി സർക്കാരിനെ പിന്തുണച്ചത്.ടി.വി.കെ. സർക്കാരിന് അനുകൂലമായി വോട്ടുചെയ്തു; അണ്ണാ ഡി.എം.കെ.യിൽ ആഭ്യന്തര കലഹം; 29 നേതാക്കളെ പുറത്താക്കി
0
വ്യാഴാഴ്ച, മേയ് 14, 2026









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.