വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ഡി.എം.കെ; നിയമസഭാ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു;

ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ ഡി.എം.കെ.യുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ സഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടി നേതാവ് എന്ന നിലയിൽ അദ്ദേഹം 17-ാം തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. 


തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡിഎംകെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.


ചെന്നൈ അണ്ണാ അറിവാലയത്തിലെ കലൈഞ്ജർ അരങ്ങിൽ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.കെ. എം.എൽ.എ.മാരുടെ യോഗത്തിലാണ് തീരുമാനം. 

ചെപ്പോക്ക്-തിരുവല്ലിക്കേണി നിയമസഭാ സീറ്റിൽ ടി.വി.കെ.യിലെ സെൽവം ഡി.ക്കെതിരേ 7140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉദയനിധി ജയിച്ചത്. സെൽവം 55,852 വോട്ടുകൾ നേടിയപ്പോൾ ഉദയനിധി 62,992 വോട്ടുകൾ നേടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !