ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദേശവും റൂബിയോ കൈമാറി.
റൂബിയോയെ ഇന്ത്യൻ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ, ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് അഭിപ്രായപ്പെട്ടു. 'അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ ന്യൂഡൽഹിയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ സന്ദർശനം ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് കൂടുതൽ കരുത്ത് പകരും.' അദ്ദേഹം എക്‌സിൽ കുറിച്ചു. പ്രസിഡന്റ് ട്രംപിനൊപ്പം ബീജിങ് സന്ദർശിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് റൂബിയോ തന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തിയത്. പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം ഒരു മണിക്കൂറിലധികം ചർച്ച നടത്തിയതായി യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൊവ്വാഴ്ച മടങ്ങുന്നതിന് മുമ്പ്, ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ കൂട്ടായ്മയായാണ് ക്വാഡ് വിലയിരുത്തപ്പെടുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.