മന്ത്രിമാരുടെ വകുപ്പു വിഭജനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാര്‍; മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്കു കൈമാറി

തിരുവനന്തപുരം: മൂന്നാം നാള്‍ മന്ത്രിമാരുടെ വകുപ്പു വിഭജനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാര്‍. രാവിലെ ജി.സുധാകരന്റെ സത്യപ്രതിജ്ഞയ്ക്കു ലോക്ഭവനിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്കു കൈമാറി. 


റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്‌സൈസിനൊപ്പം സഹകരണം കൂടി നല്‍കിയെന്നാണു സൂചന. സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല. 


വകുപ്പ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നതായിരുന്നു പ്രതിസന്ധിയുടെ കാരണം. മന്ത്രിസഭാ യോഗം ഇന്നു ചേരാനിരിക്കെ, വിജ്ഞാപനമിറങ്ങിയില്ലെങ്കില്‍ വകുപ്പില്ലാ മന്ത്രിമാരായി അതില്‍ പങ്കെടുക്കേണ്ടി വരും.


ഫിഷറീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ പരസ്പരം വച്ചുമാറുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും മുസ്‍ലിം ലീഗും ധാരണയിലെത്താത്തതായിരുന്നു മുഖ്യ തടസമായതെന്നാണു വിവരം. ഉന്നത വിദ്യാഭ്യാസം കോണ്‍ഗ്രസിനു നല്‍കുമ്പോള്‍ പകരം ഫിഷറീസ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ലീഗ്. 

അതിനു കോണ്‍ഗ്രസ് നേരത്തേ അനുകൂലമായിരുന്നെങ്കിലും ലത്തീന്‍ സഭാ നേതൃത്വം കടുത്ത എതിര്‍പ്പുന്നയിച്ചതോടെ പുനരാലോചനയിലേക്കു കടക്കുകയായിരുന്നു. കോണ്‍ഗ്രസ് കൈകാര്യം ചെയ്യാറുള്ള ഫിഷറീസ് ലീഗിനു വിട്ടുകൊടുക്കരുതെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിലും ഉയര്‍ന്നിരുന്നു. മന്ത്രിമാരായ കെ.മുരളീധരനും സി.പി.ജോണും ലത്തീന്‍ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി അനുനയത്തിനു ശ്രമിച്ചിരുന്നു. രമേശ് ചെന്നിത്തല (ആഭ്യന്തരം), പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായം), കെ.മുരളീധരന്‍ (ആരോഗ്യം), എന്‍.ഷംസുദീന്‍ (പൊതുവിദ്യാഭ്യാസം), ഷിബു ബേബി ജോണ്‍ (വനം), സി.പി.ജോണ്‍ (ഗതാഗതം) എന്നിവരാണ് വകുപ്പ് ഉറപ്പിച്ച മന്ത്രിമാര്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !