അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്ക്; മറയൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

മറയൂർ: അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്കു വർധിച്ചതോടെ മറയൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മറയൂർ– കാന്തല്ലൂർ റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. 


കാന്തല്ലൂർ ടൗണിലേക്കു പോകുന്ന 6 കിലോമീറ്ററാണ് തീരെ മോശമായി കിടക്കുന്നത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് നവീകരിക്കാൻ 8 കോടി രൂപ അനുവദിച്ചിരുന്നു. മറയൂർ മുതൽ പയസ് നഗർ വരെ 6 കിലോമീറ്ററിൽ മാത്രമാണ് ടാറിങ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. 



വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തുമുള്ള വലിയ കുഴികൾ അപകട സാധ്യത വർധിപ്പിക്കുന്നു. ജീപ്പ് മാർഗം എത്തുന്ന വിനോദസഞ്ചാരികളെ പാർക്കിങ് സൗകര്യമില്ലായ്‌മയും വലയ്ക്കുന്നുണ്ട്. കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിനു സമീപത്തുള്ള സിപ്‌ലൈൻ ആസ്വദിക്കാൻ എത്തുന്നവർക്കു റോഡരികിൽ വാഹനം പാർക്ക് ചെയ്യേണ്ട സാഹചര്യമുണ്ട്. 


ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. പാർക്കിങ്ങും അടിസ്ഥാന വികസനവും അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരും വിനോദസഞ്ചാരികളും ആവശ്യപ്പെടുന്നത്. മറയൂർ–കാന്തല്ലൂർ റോഡിൽ കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിന് സമീപം ഉണ്ടായ ഗതാഗതക്കുരുക്ക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !