കോഴിക്കോട്: ബീച്ച് ആശുപത്രിക്കു സമീപം സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഒൻപതാമത്തെ അതിഥി എത്തി. ഈ വർഷത്തെ എട്ടാമത്തെ കുരുന്നും മൂന്നാമത്തെ പെൺകുട്ടിയുമാണിത്. ബുധനാഴ്ച രാത്രി 10.44 ന് ആണ് നാലു ദിവസം പ്രായവും 2.53 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്.
പുതിയ അതിഥിക്കു വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന നോവലിൽ കഥാപാത്രമായ ‘സമീര’ എന്ന പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. അമ്മത്തൊട്ടിലിനു സമീപമുള്ള ആശുപത്രി നഴ്സിങ് സ്റ്റേഷനിൽ അലാം മുഴങ്ങിയതോടെ നഴ്സിങ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇന്റർകെയർ യൂണിറ്റിൽ എത്തിച്ചു.
ഡോക്‌ടർമാർ പ്രാഥമിക പരിശോധനകൾ നടത്തി. പൂർണ ആരോഗ്യവതിയായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണത്തിലാണ്. സമീരയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണം എന്ന് ജി.എൽ. അരുൺ ഗോപി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.